കേരളം

പ്രളയബാധിതര്‍ക്കുള്ള അവശ്യസാധനങ്ങള്‍ കടത്താന്‍ ശ്രമിച്ചു: വില്ലേജ് അസിസ്റ്റന്റ് ഓഫിസറെ നാട്ടുകാര്‍ പിടികൂടി

സമകാലിക മലയാളം ഡെസ്ക്

തിരുവല്ല: പ്രളയബാധിതര്‍ക്കുള്ള ദുരിതാശ്വാസ സാമഗ്രികള്‍ കാറില്‍ കടത്തിയ വില്ലേജ് അസിസ്റ്റന്റ് ഓഫീസറെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. തിരുവല്ലയ്ക്ക് സമീപം പൊടിയാടിയില്‍ ആണ് സംഭവം. നെടുമ്പ്രം വില്ലേജ് ഓഫീസിലെ ഉദ്യോഗസ്ഥന്‍ ചെങ്ങന്നൂര്‍ പാണ്ടനാട് സ്വദേശി ജോര്‍ജ്ജ് കുട്ടിയാണ് പിടിയിലായത്.

കാര്‍ ഡ്രൈവര്‍ വിനോദ് കുമാറിനേയും ജോര്‍ജ്ജ് കുട്ടിക്കൊപ്പം പുളിക്കീഴ് പൊലീസ് അറസ്റ്റ് ചെയ്തു. വൈകീട്ട് ഏഴ് മണിയോടെ പൊടിയാടിയില്‍ അരി ഉള്‍പ്പെടെയുള്ള ദുരിതാശ്വാസ സാമഗ്രികള്‍ സബക്ഷിച്ചിരുന്ന ഗോഡൗണില്‍ നിന്ന് സാധനങ്ങള്‍ കടത്തുന്നതിനിടെയായാണ് നാട്ടുകാര്‍ ഇരുവരേയും പിടികൂടിയത്. 

വില്ലേജ് ഓഫീസിന്റെയോ പഞ്ചായത്തിന്റെയോ രേഖകളില്ലാതെ രേഖകളില്ലാതെയാണ് ഇരുവരും ഗോഡൗണിലെത്തിയത്. നെടുമ്പ്രം പഞ്ചായത്ത് അംഗത്തിന്റെ ഒത്താശയോടെയാണ് അനധികൃതമായി ദുരിതാശ്വാസ ക്യാംപില്‍ നിന്ന് സാധനങ്ങള്‍ മാറ്റുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന

അവിശ്വാസിയായ മുസ്ലീങ്ങള്‍ക്ക് ശരിഅത്ത് നിയമം ബാധകമാക്കരുത്; ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത