കേരളം

ഹര്‍ത്താലില്‍ നിന്നും എറണാകുളത്തെ പ്രളയ ബാധിത പ്രദേശങ്ങളെ ഒഴിവാക്കി കോണ്‍ഗ്രസ്; ഒഴിവാക്കിയ മണ്ഡലങ്ങള്‍ ഇവ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തിങ്കളാഴ്ച സംസ്ഥാനത്ത് യുഡിഎഫ് ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താലില്‍ നിന്നും എറണാകുളം ജില്ലയിലെ പ്രളയം ബാധിച്ച ഏതാനും പ്രദേശങ്ങളെ ഒഴിവാക്കി കോണ്‍ഗ്രസ്. ആലുവ, കളമശേരി, പറവൂര്‍ മണ്ഡലങ്ങളെയാണ് ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നത്. 

ഈ പ്രദേശങ്ങളില്‍ ബന്ദ് ബാധകമായിരിക്കില്ലെന്ന് വി.ഡി.സതീഷന്‍ എംഎല്‍എ വ്യക്തമാക്കി. ഭാരത് ബന്ധില്‍ നിന്നും കേരളത്തെ ഒഴിവാക്കുന്നില്ല എങ്കിലും പ്രളയ ബാധിതരെ ബുദ്ധിമുട്ടിക്കില്ലെന്ന് കോണ്‍ഗ്രസ് നേരത്തെ വ്യക്തമാക്കിയിരുന്നു. 

ദേശീയ തലത്തില്‍ രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെ ഹര്‍ത്താലാണ് സിപിഎമ്മും സിപിഐയും പ്രഖ്യാപിച്ചിരിക്കുന്നത്. ദുരിതാശ്വാസ വാഹനങ്ങളേയും, ടൂറിസം മേഖലയേയും ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് സുതാര്യവും നീതിപൂര്‍വവുമായ വോട്ടെടുപ്പ് നടന്നില്ല; തെരഞ്ഞെടുപ്പ് കമ്മീഷന് വിഡി സതീശന്റെ പരാതി

'പറക്കും സീഫെര്‍ട്!'- ഡൈവടിച്ച് റണ്ണടിക്കാന്‍ കിവി താരത്തിന്റെ ശ്രമം (വീഡിയോ)

മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, 41 ഡിഗ്രി വരെ ചൂട്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് നാളുകൾ എണ്ണിക്കഴിയുന്ന പോലെയായിരുന്നു'; കാൻസർ കാലത്തെ കുറിച്ച് മനീഷ കൊയ്‌രാള

ടീമിന്റെ 'തലവര' മാറ്റുന്നവര്‍!