കേരളം

കന്യാസ്ത്രീ ആത്മഹത്യ ചെയ്തതെന്ന് കോണ്‍വെന്റ് അധികൃതര്‍; മരണകാരണം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം അറിയാമെന്ന് പൊലീസ്

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: പത്താനാപുരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ കന്യാസ്ത്രീ ആത്മഹത്യ ചെയ്തതാവാമെന്ന് കോണ്‍വെന്റ് അധികൃതര്‍. മരിച്ച സിസ്റ്റര്‍ സൂസന് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും കോണ്‍വെന്റ് അധികൃതര്‍ പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. സെന്റ് സ്റ്റീഫന്‍സ് കോളെജ് അധ്യാപികയായിരുന്ന സിസ്റ്റര്‍ സൂസന്റെ മൃതദേഹം ഇന്ന് രാവിലെ ഒന്‍പത് മണിയോടെ കോണ്‍വെന്റിലെ കിണറ്റില്‍ നിന്നുമാണ് കണ്ടെത്തിയത്. 

രാവിലെ കിണറിന് സമീപം രക്തപ്പാടുകള്‍ കണ്ടതിനെ തുടര്‍ന്ന് ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. കിണറിന്റെ തൂണിലും കന്യാസ്ത്രീയുടെ മുറിയിലും ചോരപ്പാടുകള്‍ കണ്ടെത്തിയിരുന്നു. മുടി മുറിച്ച നിലയിലുമായിരുന്നു. 

കിണറിന് സമീപം നിന്ന് രക്തക്കറ കണ്ടെത്തിയതില്‍ ദുരൂഹതയുണ്ടെന്ന് പൊലീസ് രാവിലെ തന്നെ വ്യക്തമാക്കിയിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മരണകാരണം അറിയാന്‍ സാധിക്കുമെന്ന് പൊലീസ് പറഞ്ഞു. കോണ്‍വെന്റില്‍ നിന്ന് പുറത്ത് പോകരുതെന്ന് മറ്റ് കന്യാസ്ത്രീകളോടും ജീവനക്കാരോടും പൊലീസ് നിര്‍ദ്ദേശിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

'എല്ലാ സ്ത്രീകളും പുണ്യാത്മാക്കളല്ല, ടോക്‌സിക്കായ നടിമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്': റിച്ച ഛദ്ദ

വിദ്വേഷ വീഡിയോ; ജെപി നഡ്ഡയ്ക്കും അമിത് മാളവ്യയ്ക്കുമെതിരെ കേസ്

ബുധനാഴ്ച വരെ ചൂട് തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു