കേരളം

ഹര്‍ത്താലുമായി സഹകരിക്കില്ല, സംഘടന നടപടിയുണ്ടായാല്‍ ഏറ്റുവാങ്ങാന്‍ തയ്യാറെന്നും വി ഡി സതീശന്‍ 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഇന്ധനവിലവര്‍ധനവില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരെ കോണ്‍ഗ്രസ് നേതാവ് വി ഡി സതീശന്‍. ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന് കെപിസിസി വൈസ് പ്രസിഡന്റ് പറഞ്ഞു. ഇതിന്റെ പേരില്‍ സംഘടന നടപടിയുണ്ടായാല്‍ ഏറ്റുവാങ്ങാന്‍ തയ്യാറാണെന്നും വി ഡി സതീശന്‍ പറഞ്ഞു.

പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ കേരളത്തെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കണമെന്നതായിരുന്നു തന്റെ നിലപാട്.നിലവില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന ജനതയുടെ പ്രയാസങ്ങള്‍ വര്‍ധിപ്പിക്കുന്നതാണ് ഹര്‍ത്താല്‍. മുന്‍പും ഹര്‍ത്താലിനെതിരെ നിലപാടുമായി സതീശന്‍ രംഗത്തുവന്നിട്ടുണ്ട്. സമാനമായ അഭിപ്രായം മുസ്ലീംലീഗ് നിയമസഭ നേതാവ് എം കെ മുനീറും മുന്നോട്ടുവെച്ചിരുന്നു. തന്റെ വ്യക്തിപരമായ അഭിപ്രായമാണിതെന്നും മുനീര്‍ പറഞ്ഞു. യുഡിഎഫിലാണ് തന്റെ നിലപാട് വ്യക്തമാക്കിയതെന്നും മുനീര്‍ പറഞ്ഞു. 

ഇന്ധനവിലവര്‍ധനയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അടക്കമുളള പ്രതിപക്ഷ പാര്‍ട്ടികളാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ആറു മണിക്കൂറാണ് കോണ്‍ഗ്രസ് ഹര്‍ത്താല്‍. കേരളത്തില്‍ ഇടതുപാര്‍ട്ടികള്‍ പന്ത്രണ്ടുമണിക്കൂര്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തതോടെ കോണ്‍ഗ്രസും സമാനമായരീതിയിലേക്ക് മാറുകയായിരുന്നു. ഇത് കോണ്‍ഗ്രസിനകത്ത് തന്നെ അഭിപ്രായഭിന്നതയ്ക്ക് ഇടയാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്