കേരളം

ഹര്‍ത്താലില്‍ മന്ത്രി കെ രാജു കാറില്‍, തടഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍; തുടര്‍ന്ന് ബൈക്കില്‍ വിവാഹവീട്ടിലേക്ക്  

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ:ഹര്‍ത്താല്‍ ദിനത്തില്‍ കാറില്‍ യാത്രം ചെയ്യാന്‍ ഒരുങ്ങിയ വനംമന്ത്രി കെ രാജുവിനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. കായംകുളത്ത് വെച്ചായിരുന്നു സംഭവം. തുടര്‍ന്ന് വിവാഹ വീട്ടിലേക്ക് മന്ത്രി ബൈക്കില്‍ യാത്ര ചെയ്തു. ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് കേരളത്തില്‍ യുഡിഎഫിനൊപ്പം എല്‍ഡിഎഫും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. 

നേരത്തെ വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാലിനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു. ഔദ്യോഗിക കാറില്‍ യാത്ര ചെയ്ത ഷാഹിദ കമാലിനെ തടഞ്ഞുനിര്‍ത്തി കയ്യേറ്റം ചെയ്തുവെന്നാണ് പരാതി. കൊല്ലം പത്തനാപുരം തലവൂരിലാണ് സംഭവം. ഷാഹിദ കമാലിന്റെ വാഹനത്തിന്റെ ചില്ല് പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. തന്നെയും ഡ്രൈവറെയുംകോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്തതായി ഷാഹിദ കമാല്‍ ആരോപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

ഒന്നാം സ്ഥാനം പോയി; ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യക്ക് തിരിച്ചടി, തലപ്പത്ത് ഓസ്‌ട്രേലിയ

എന്താണ് മഹിളാ സമ്മാന്‍ സേവിങ് സര്‍ട്ടിഫിക്കറ്റ്?, അറിയേണ്ടതെല്ലാം

കൊടുംചൂട് തുടരുന്നു, രണ്ടു ജില്ലകളില്‍ ഉഷ്ണ തരംഗ സാധ്യത; യെല്ലോ അലര്‍ട്ട്

എട മോനെ... 'കമ്മിന്‍സ് അണ്ണന്റെ' കരിങ്കാളി റീല്‍സ്! (വീഡിയോ)