കേരളം

അഭിമന്യുവിന്റെ മഹാരാജാസ് ചുവന്നു പൂത്തു; മുഴുവന്‍ സീറ്റിലും എസ്എഫ്‌ഐ (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വര്‍ഗീയത തുലയട്ടെയെന്ന് അഭിമന്യു ഉയര്‍ത്തിയ മുദ്രാവാക്യം എറണാകുളം മഹാരാജാസ് കൊളേജ് നെഞ്ചേറ്റിയപ്പോള്‍ മുഴുവന്‍ സീറ്റുകളിലും എസ്എഫ്‌ഐക്ക് വിജയം. പതിനാലില്‍ പതിനാല് സീറ്റും നേടിയാണ് ക്യാമ്പസിലെ വര്‍ഗീയവാദികള്‍ക്ക് തെരഞ്ഞടുപ്പിലൂടെ എസ്എഫ്‌ഐ മറുപടി നല്‍കിയത്.

മതനിരപേക്ഷ മഹാരാജാസിനെ പടുത്തുയര്‍ത്താന്‍ ഓരോ വോട്ട് എസ്എഫ്‌ഐക്ക് എന്നായിരുന്നു ഇത്തവണത്തെ മുദ്രാവാക്യം. തങ്ങളുടെ പ്രിയപ്പെട്ടവന്‍ അഭിമന്യുവിന്റെ നെഞ്ചിലേക്ക് കഠാര കുത്തിയവര്‍ക്ക് എതിരെയുള്ള മഹാരാജാസിന്റെ മതനിരപേക്ഷ നിലപാടാണ് ഈ വിജയമെന്നാണ് മഹാരാജാസിലെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പറയുന്നു.

ചെയര്‍മാനായി അരുണ്‍ ജഗദീശന്‍ തെരഞ്ഞടുക്കപ്പെട്ടു. വൈസ് ചെയര്‍മാന്‍ ശില്‍പ്പ കെ ബി, ജനറല്‍ സെക്രട്ടറി രെതു കൃഷ്ണന്‍, മാഗസീന്‍ എഡിറ്റര്‍  മുഹമ്മദ് യാസീന്‍ കെ എം, ആര്‍ട്‌സ് ക്ലബ്ബ് സെക്രട്ടറി അനന്ദു സി എ, യൂ യൂ സിമാര്‍ ബോബിന്‍സ് ജോസഫ്,അതുല്‍ കൃഷ്ണ ടി ബി, വനിതാ പ്രതിനിധികള്‍: എയ്ഞ്ചല്‍ ഏല്യാസ്, ജസീല കെ എ എന്നിവരാണ് തെരഞ്ഞടുക്കപ്പെട്ടത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'വേനല്‍ച്ചൂടില്‍ ജനം വീണ് മരിക്കുമ്പോള്‍ മുഖ്യമന്ത്രിയും കുടുംബവും ബീച്ച് ടൂറിസം ആഘോഷിക്കുന്നു; യാത്രയുടെ സ്‌പോണ്‍സര്‍ ആര്?'

കോഴിക്കോട് മലപ്പുറം ജില്ലകളില്‍ പത്തുപേര്‍ക്ക് വെസ്റ്റ്നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചു; അടിയന്തര യോഗം വിളിച്ച് ആരോഗ്യവകുപ്പ്

'തല്‍ക്കാലം എനിക്ക് ഇത്രേം വാല്യൂ മതി'; നിഷാദ് കോയ കൗശലക്കാരനും കള്ളനും, ആരോപണവുമായി നടന്‍

'പെണ്ണായി പെറ്റ പുള്ളെ...'; ഗോപി സുന്ദറിന്റെ സംഗീതം, 'പെരുമാനി'യിലെ ആദ്യ ഗാനം പുറത്തിറങ്ങി

ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തി; കൊല്ലത്ത് ഗൃഹനാഥന്‍ ആത്മഹത്യക്ക് ശ്രമിച്ചു; മകനും ഗുരുതരാവസ്ഥയില്‍