കേരളം

'ഒന്നാംപ്രതി പിണറായി വിജയനാണ്, ജ്ഞാനപീഠക്കാരന്‍ മുതല്‍ ഫെമിനിച്ചികള്‍ വരെ മിണ്ടില്ല അത്'

സമകാലിക മലയാളം ഡെസ്ക്

ന്റേതല്ലാത്ത കാരണങ്ങളാല്‍ അറപ്പിക്കും വിധം പുകഴ്ത്തപ്പെടുകയും സഹിഷ്ണുതപ്പെടുകയും ചെയ്യപ്പെട്ട ഒരു ഭരണാധികാരി പിണറായി വിജയനെപ്പോലെ മറ്റൊരാള്‍കേരള ചരിത്രത്തില്‍ ഉണ്ടാവില്ലെന്ന് എഴുത്തുകാരന്‍ സിആര്‍ പരമേശ്വരന്‍. കന്യാസ്ത്രീ വിഷയത്തില്‍ ഒന്നാം പ്രതി ഫ്രാങ്കോ ആണെങ്കില്‍ ഇതോടനുബന്ധിച്ച് കേരളീയ ജീവിതത്തിലെ നിയമവാഴ്ചയെയും ധാര്‍മ്മിക ബോധത്തെയും ആഴത്തില്‍ തകര്‍ത്തതില്‍ ഒന്നാം പ്രതി പിണറായി വിജയനാണെന്ന് സിആര്‍ പരമേശ്വരന്‍ ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ കുറ്റപ്പെടുത്തി. ജ്ഞാനപീഠക്കാരനോ നോബല്‍ െ്രെപസ്‌കാരനോ കാന്‍ ജേതാവോ ശാസ്ത്രസാഹിത്യപരിഷത്തിലെ ഭീഷ്മപിതാമഹന്മാരോ മുതല്‍ ഒടുക്കത്തെ ഫെമിനിച്ചികള്‍ വരെ പിണറായിക്ക് അസൌകര്യം ഉണ്ടാക്കുന്നതൊന്നും മിണ്ടില്ല- പോസ്റ്റില്‍ പറയുന്നു.

സിആര്‍ പരമേശ്വരന്റെ കുറിപ്പ്: 


തന്റേതല്ലാത്ത കാരണങ്ങളാല്‍ അറപ്പിക്കും വിധം പുകഴ്ത്തപ്പെടുകയും സഹിഷ്ണുതപ്പെടുകയും ചെയ്യപ്പെട്ട ഒരു ഭരണാധികാരി പിണറായി വിജയനെപ്പോലെ മറ്റൊരാള്‍കേരള ചരിത്രത്തില്‍ ഉണ്ടാവില്ല. കന്യാസ്ത്രീ വിഷയത്തില്‍ ഒന്നാം പ്രതി ഫ്രാങ്കോ ആണെങ്കില്‍ ഇതോടനുബന്ധിച്ച് കേരളീയ ജീവിതത്തിലെ നിയമവാഴ്ചയെയും ധാര്‍മ്മിക ബോധത്തെയും ആഴത്തില്‍ തകര്‍ത്തതില്‍ ഒന്നാം പ്രതി പിണറായി വിജയനാണ്. അത് ഒരുവനും പറയില്ല. ഒരു പാര്‍ട്ടി വന്പിച്ച തോതില്‍ പണമോ വോട്ടുവാഗ്ദാനമോ അതോ രണ്ടും കൂടിയോ വാങ്ങി ഒരു നീചനെ രക്ഷിക്കാന്‍ ശ്രമിക്കുന്ന അഴുകിയ സംഭവത്തില്‍ കുറ്റക്കാരായി കപടമലയാളി പറയുക എസ്.പി.യെ, ഐ.ജി.യെ അല്ലെങ്കില്‍ ഡി.ജി.പിയെ. ഏറി വന്നാല്‍ വളരെ ബുദ്ധിമുട്ടി 'ഭരണകൂടം' എന്ന പേരു പറയും. അല്ലെങ്കില്‍ 'രാഷ്ട്രീയ നേതൃത്വം' എന്ന് പറയും. ഒരു എകശാസനന്‍ ഭരിക്കുന്ന പാര്‍ട്ടിയില്‍ പിണറായി അല്ലാതെ എതു രാഷ്ട്രീയ നേതൃത്വം?

സിആര്‍ പരമേശ്വരന്‍

ഈ സംഭവം എന്തോ ആകസ്മികമായ ആദ്യസംഭവം ആണെന്ന മട്ടിലാണ് മലയാളിയുടെ പ്രതികരണം. സ്ത്രീകളുടെ മാനത്തിന് വിലയിട്ട് പണമോ വോട്ടോ അധികാരമോ വാങ്ങുന്ന കാര്യത്തിലും ലൈംഗികകുറ്റവാളികളെ സംരക്ഷിക്കുന്ന കാര്യത്തിലും ഈ പാര്‍ട്ടി ഒരു സ്ഥിരം കുറ്റവാളി ആണ്. പി.ശശി, ഐസ്‌ക്രീം, സൂര്യനെല്ലി, കിളിരൂര്‍ കവിയൂര്‍, സോളാര്‍ എത്രയെത്ര നാറ്റക്കേസുകള്‍. എന്നിട്ടതെല്ലാം 'വേറിട്ട പാര്‍ട്ടി'യുടെ സുഗന്ധമായി സ്വീകരിക്കുന്ന മലയാളി!

ജ്ഞാനപീഠക്കാരനോ നോബല്‍ െ്രെപസ്‌കാരനോ കാന്‍ ജേതാവോ ശാസ്ത്രസാഹിത്യപരിഷത്തിലെ ഭീഷ്മപിതാമഹന്മാരോ മുതല്‍ ഒടുക്കത്തെ ഫെമിനിച്ചികള്‍ വരെ പിണറായിക്ക് അസൌകര്യം ഉണ്ടാക്കുന്നതൊന്നും മിണ്ടില്ല.

എന്നിട്ട്, അവസാനം ന്യൂനപക്ഷക്കാരനായ വിശുദ്ധപീഡകനെ സംരക്ഷിക്കുന്നത് മോദിയെയും സംഘപരിവാറിനെയും തോല്‍പ്പിക്കാന്‍ ആണെന്ന് വരവ് വക്കും. ഹൊ!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

'കുഞ്ഞേ മാപ്പ് !'; കളിപ്പാട്ടവും പൂക്കളും, സല്യൂട്ട് നല്‍കി പൊലീസ്; നവജാത ശിശുവിന്റെ മൃതദേഹം സംസ്‌കരിച്ചു

45ാം വിവാഹവാർഷികം ആഘോഷിച്ച് മമ്മൂട്ടിയും സുൽഫത്തും; ആശംസകളുമായി ദുൽഖർ

പത്താംക്ലാസില്‍ 99.47 ശതമാനം വിജയം; ഐസിഎസ് ഇ, ഐഎസ് സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്