കേരളം

ലോക്‌സഭാ ചാനല്‍ തേടി വലഞ്ഞ് അങ്കണവാടി വര്‍ക്കര്‍മാര്‍; പ്രധാനമന്ത്രിയുടെ വീഡിയോ സംവാദം അമ്മമാരെ കാണിക്കാന്‍

സമകാലിക മലയാളം ഡെസ്ക്

ചെറുപുഴ: ഡയറക്ട് സംവാദ് എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടിയില്‍ വലഞ്ഞ് അങ്കണവാടി വര്‍ക്കര്‍മാര്‍. അതാത് അങ്കണവാടികളിലെ ഗുണഭോക്താക്കളായ മുഴുവന്‍ അമ്മമാരേയും പരിപാടി കാണിക്കാന്‍ നടപടി എടുക്കണം എന്ന നിര്‍ദേശമാണ് അവരെ കുഴക്കിയത്. 

ചൊവ്വാഴ്ച രാവിലെ 10ന് ലോക്‌സഭാ ചാനലിലാണ് പരിപാടി. ഇത് മുഴുവന്‍ അമ്മമാരേയും  കാണിക്കണം എന്ന് സൂപ്പര്‍വൈസര്‍മാര്‍ വഴിയാണ് ഉത്തരവ് ലഭിച്ചിരിക്കുന്നത്. അങ്കണവാടികളില്‍ ടിവി ഇല്ലാത്തതിനാല്‍ സമീപത്തെ വീട് കണ്ടെത്തി വേണ്ട സൗകര്യം ഒരുക്കണം എന്നും ഉത്തരവില്‍ നിര്‍ദേശിക്കുന്നു. 

എന്നാല്‍ മിക്ക വീടുകളിലും ലോക്‌സഭാ ചാനല്‍ ഇല്ലാ എന്ന് തിരിച്ചറിഞ്ഞതോടെ അങ്കണവാടി വര്‍ക്കര്‍മാര്‍ വലഞ്ഞു. എപ്പോഴും ഉപയോഗിക്കുന്ന ചാനല്‍ അല്ലാത്തതിനാല്‍ അത്തരം ഒരു ചാനല്‍ ഉണ്ടോ എന്ന് പലര്‍ക്കും അറിയില്ല. ഇതോടെ ലോക്‌സഭാ ചാനല്‍ ഉള്ള വീട് അന്വേഷിച്ച് രാത്രി വൈകിയും അലയേണ്ട അവസ്ഥയിലായി അങ്കണവാടി വര്‍ക്കര്‍മാര്‍. 

എല്ലാ അമ്മമാരേയും എത്തിച്ച ഈ പരിപാടി കാണിക്കുന്നതിന് ഒപ്പം മദേഴ്‌സ് രജിസ്റ്ററില്‍ അവരുടെ ഒപ്പ് വാങ്ങുകയും വേണം. ഈ ഒപ്പുകളോടെ ഉച്ചയ്ക്ക് മുന്‍പായി സൂപ്പര്‍വൈസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ആനുകൂല്യങ്ങള്‍ക്ക് എന്ന പേരില്‍ വോട്ടര്‍മാരുടെ പേരുകള്‍ ചേര്‍ക്കരുത്; രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

അല്ലു അർജുന്റെ 'ഷൂ ‍ഡ്രോപ് സ്റ്റെപ്പ്'; നേരിൽ കാണുമ്പോൾ പഠിപ്പിക്കാമെന്ന് വാർണറോട് താരം

പ്രമേഹ രോ​ഗികളുടെ ശ്രദ്ധയ്‌ക്ക്; വെറും വയറ്റിൽ ഇവ കഴിക്കരുത്

ബ്രിജ് ഭൂഷണ് സീറ്റില്ല; മകന്‍ കരണ്‍ ഭൂഷണ്‍ കൈസര്‍ഗഞ്ചില്‍ ബിജെപി സ്ഥാനാര്‍ത്ഥി