കേരളം

ഹര്‍ത്താല്‍ ദിനത്തില്‍ മകന്റെ വിവാഹനിശ്ചയത്തില്‍ പങ്കെടുക്കാന്‍ ചെന്നിത്തല എത്തിയത് സ്‌കൂട്ടറില്‍ 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഹര്‍ത്താല്‍ ദിനത്തില്‍ മകന്റെ വിവാഹനിശ്ചയത്തില്‍ പങ്കെടുക്കാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെത്തിയത് സ്‌കൂട്ടറില്‍. തിങ്കളാഴ്ച എറണാകുളത്തായിരുന്നു ചെന്നിത്തലയുടെ മകന്‍ ഡോ. രോഹിത്തിന്റെ വിവാഹനിശ്ചയം. 

ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് രാജ്യവ്യാപകമായി ഭാരത്ബന്ദ് നടത്താന്‍ കോണ്‍ഗ്രസ് ആഹ്വാനം ചെയ്യുന്നതിന് വളരെ മുന്‍പ് തന്നെ വിവാഹനിശ്ചയത്തീയതി തീരുമാനിച്ചിരുന്നു. വെറേ മുഹൂര്‍ത്തമില്ലാത്തതിനാല്‍ നിശ്ചയം മാറ്റേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. രാവിലെ നഗരത്തില്‍ നടന്ന പ്രതിഷേധപ്രകടനത്തില്‍ കാളവണ്ടിയില്‍ യാത്ര ചെയ്തശേഷം സ്‌കൂട്ടറിലാണ് രമേശ് ചെന്നിത്തല വിവാഹനിശ്ചയ വേദിയിലെത്തിയത്.  

രമേശ് ചെന്നിത്തലയുടെയും അനിതയുടെയും മകനായ ഡോ. രോഹിത്തും വൈറ്റില സ്വദേശിയും വ്യവസായിയുമായ ഭാസിയുടെ മകള്‍ ശ്രീജയുമായുള്ള വിവാഹമാണ് ഉറപ്പിച്ചത്. രോഹിത്ത് അമൃത ആശുപത്രിയിലെ റേഡിയോളജിസ്റ്റും ശ്രീജ അമേരിക്കയില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിയുമാണ്.അടുത്ത ഫെബ്രുവരി 17 നാണ് വിവാഹം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്