കേരളം

ബിഷപ്പിനെതിരായ ആരോപണത്തില്‍ ഗൂഢാലോചന, കന്യാസ്ത്രീയുടെ മൊഴിയില്‍ വൈരുദ്ധ്യം; മാധ്യമവിചാരണ ഒഴിവാക്കണമെന്ന് ജലന്ധര്‍ രൂപത

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: ജലന്ധര്‍ ബിഷപ്പിനെതിരായ കന്യാസ്ത്രീയുടെ ലൈംഗിക പീഡന ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് ജലന്ധര്‍ രൂപത. കന്യാസ്ത്രീയുടെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന് പറയുന്ന രൂപത സഭയെയും ബിഷപ്പിനെയും ഇല്ലായ്മ ചെയ്യാന്‍ ശ്രമം നടക്കുന്നതായി ആരോപിച്ചു. ആരോപണം തെളിയുന്നത് വരെ മാധ്യമവിചാരണയില്‍ മിതത്വം പാലിക്കണമെന്നും ജലന്ധര്‍ രൂപത ആവശ്യപ്പെട്ടു. 

അതേസമയം ,ജലന്ധര്‍ ബിഷപ്പിനെതിരായ പീഡന പരാതിയില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തോട് സഹകരിക്കരുതെന്ന് നിര്‍ദേശിച്ച് 
സിഎംസി സുപ്പീരിയര്‍ ജനറല്‍ സഭയിലെ കന്യാസ്ത്രീകള്‍ക്കായി സര്‍ക്കുലര്‍ പുറത്തിറക്കി.  പ്രതിഷേധ ധര്‍ണകളുമായി സഹകരിക്കരുതെന്നും പ്രതികരണങ്ങള്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്. സമരത്തിനു പിന്തുണയേറിയ സാഹചര്യത്തിലാണ് സര്‍ക്കുലര്‍.

ഇതിനിടെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് എറണാകുളം ഹൈക്കോടതി ജംക്ഷനില്‍ സേവ് ഔവര്‍ സിസ്‌റ്റേഴ്‌സ് ആക്ഷന്‍ കൗണ്‍സില്‍ നടത്തുന്ന സമരത്തിനു പിന്തുണയേറി. ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹിയായ സ്റ്റീഫന്‍ മാത്യു നിരാഹാരം തുടരുകയാണ്. സമരം ബുധനാഴ്ച അഞ്ചാം ദിനത്തിലേക്കു കടന്നു.

അതേസമയം, ജലന്ധര്‍ ബിഷപ്പിനെതിരായ ലൈംഗിക പീഡനക്കേസില്‍ അന്വേഷണ സംഘത്തിന്റെ നിര്‍ണായക യോഗം ഇന്ന് നടക്കും. കന്യാസ്ത്രീയുടെ പരാതിയില്‍ സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരമുള്ള രണ്ടാംഘട്ട അന്വേഷണവും പൂര്‍ത്തിയായി. മൊഴികളിലുള്‍പ്പെടെ വൈരുദ്ധ്യം കണ്ടെത്തിയ സാഹചര്യത്തില്‍ ബിഷപ്പിനെ വിളിച്ചു വരുത്തി ചോദ്യം ചെയ്യാനാണ് തീരുമാനം.  

2014-16 കാലഘട്ടത്തില്‍ ഫ്രാങ്കോ മുളയ്ക്കല്‍ 13 തവണ പീഡിപ്പിച്ചുവെന്നായിരുന്നു കന്യാസ്ത്രീയുടെ പരാതി. വൈക്കം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം നടന്നു. കന്യാസ്ത്രീ, ബിഷപ്പ്, കര്‍ദിനാള്‍ ഉള്‍പ്പെടെ ഒരു ഡസനിലേറെ പേരുടെ മൊഴിയെടുത്തു.  കന്യാസ്ത്രീയുടെ രഹസ്യമൊഴിക്ക് പുറമെ നാടുകുന്ന് മഠത്തിലെ സന്ദര്‍ശക റജിസ്റ്റര്‍, വൈദ്യപരിശോധന റിപ്പോര്‍ട്ട് ഉള്‍പ്പെടെ തെളിവുകളും വിലയിരുത്തും. അന്വേഷണം പൂര്‍ത്തിയായതായി ജില്ലാ പൊലീസ് മേധാവി കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മദ്യനയ അഴിമതി: ബിആര്‍എസ് നേതാവ് കെ കവിതയ്ക്ക് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു

ടി 20 ലോകകപ്പ് ആതിഥേയരായ വെസ്റ്റിന്‍ഡീസിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടനയെന്ന് റിപ്പോര്‍ട്ട്

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍

വെറും 13,000 രൂപ വില, മികച്ച കാഴ്ചാനുഭവം, വാട്ടര്‍ റെസിസ്റ്റന്‍സ്; വരുന്ന ഐക്യൂഒഒയുടെ കിടിലന്‍ ഫോണ്‍