കേരളം

അന്വേഷണവുമായി സഹകരിക്കുമെന്ന് ജലന്ധര്‍ ബിഷപ്പ്; ബുധനാഴ്ച അന്വേഷണസംഘം മുമ്പാകെ ഹാജരാകും 

സമകാലിക മലയാളം ഡെസ്ക്

കോട്ടയം:കന്യാസ്ത്രീയുടെ ലൈംഗിക പീഡനപരാതിയില്‍ പൊലീസ് അന്വേഷണവുമായി സഹകരിക്കുമെന്ന് ആവര്‍ത്തിച്ച് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍. അടുത്ത ബുധനാഴ്ചയ്ക്ക് മുന്‍പായി കേരളത്തിലെത്തും. ചോദ്യം ചെയ്യലിനായി അന്വേഷണസംഘം മുമ്പാകെ ബുധനാഴ്ച ഹാജരാകുമെന്നും ജലന്ധര്‍ ബിഷപ്പ് അറിയിച്ചു. കന്യാസ്ത്രീയുടെ പരാതിയില്‍ 19ന് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് അന്വേഷണസംഘം ജലന്ധര്‍ ബിഷപ്പിന് നോട്ടീസ് അയച്ചിരുന്നു.

അന്വേഷണത്തിനു നേതൃത്വം നല്‍കുന്ന ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ബിഷപ്പിനെ ചോദ്യം ചെയ്യുമെന്ന് ഐജി വിജയ് സാഖറെ ഇന്നലെ അറിയിച്ചിരുന്നു. ബിഷപ്പിനെതിരായ കേസില്‍ മൊഴികളില്‍ ഒട്ടറെ വൈരുദ്ധ്യമുണ്ട്. പരാതിക്കാരിയുടെയും ബിഷപ്പിന്റെയും സാക്ഷികളുടെയും മൊഴികളില്‍ ഒട്ടേറെ വൈരുദ്ധ്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതു പരിഹരിച്ചു മുന്നോട്ടുപോയില്ലെങ്കില്‍ കോടതിയില്‍ തിരിച്ചടിയുണ്ടാവും. കേസ് സംബന്ധിച്ച അവലോകന യോഗത്തിനു ശേഷം ഐജി മാധ്യമങ്ങളോടു പറഞ്ഞു. 

കേസില്‍ അന്വേഷണം മുറയ്ക്കു നടക്കുന്നുണ്ട്. ഇക്കാര്യങ്ങള്‍ വിശദീകരിച്ച് ഇന്ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. കുറെക്കാലം മുമ്പ് നടന്ന സംഭവത്തിലാണ് അന്വേഷണം. അതുകൊണ്ടുതന്നെ തെളിവുകള്‍ ശേഖരിക്കുന്നതിന് സമയമെടുക്കുമെന്നും പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം