കേരളം

ഇന്ധനവില വര്‍ധനക്കെതിരെ ടയര്‍ ഉരുട്ടല്‍ മത്സരം; വിജയികള്‍ക്ക് ഒന്നരലിറ്റര്‍ പെട്രോളും ഒരു ലിറ്റര്‍ ഡീസലും സമ്മാനിച്ചു

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ഇന്ധന വില വര്‍ധനക്കെതിരെ വേറിട്ട പ്രതിഷേധ പരിപാടികളും രാജ്യമൊട്ടാകെ നടക്കുന്നുണ്ട്. തൃശൂരിലും അത്തരത്തിലുളള ഒരു സംഭവം അരങ്ങേറി. ഒരു മത്സരം സംഘടിപ്പിച്ച് പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുകയാണ് സഖാക്കള്‍. ടയര്‍ ഉരുട്ടല്‍ മത്സരം സംഘടിപ്പിച്ച് തൃശ്ശൂരിലെ കോലഴി സിപിഎം ബ്രാഞ്ച് കമ്മിറ്റിയാണ് വേറിട്ടതായത്. വിജയികള്‍ക്ക് പെട്രോളും ഡീസലുമായിരുന്നു സമ്മാനം. കോലഴി തിരൂര്‍ റോഡിലായിരുന്നു മത്സരം. ഒരു രൂപയാണ് മത്സരഫീസ്. 

സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ അറുപതോളം പേര്‍ മത്സരത്തിനെത്തി. ആശ്ചര്യത്തോടെ നോക്കി നിന്ന ആള്‍ക്കൂട്ടത്തിന് നടുവിലുടെ മത്സരാര്‍ത്ഥികള്‍ ടയറുമായി മുന്നേറി. ചിലര്‍ക്ക് ഇടയ്ക്ക് അടിതെറ്റി.ഒന്നാം സ്ഥാനത്തെത്തിയവര്‍ക്ക് ഒന്നരലിറ്റര്‍ പെട്രോളും ഒരു ലിറ്റര്‍ ഡീസലും ആയിരുന്നു സമ്മാനം. രണ്ടാം സ്ഥാനക്കാര്‍ക്ക് ഒരു ലിറ്റര്‍ പെട്രോളും അര ലിറ്റര്‍ ഡീസലും സമ്മാനിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ