കേരളം

എത്തിക്‌സ് കമ്മറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പിസി ജോര്‍ജ്ജിനെതിരെ തുടര്‍നടപടിയെന്ന് സ്പീക്കര്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കന്യാസ്ത്രീക്കെതിരായ പിസി ജോര്‍ജ്ജ് എംഎല്‍എയുടെ പരാമര്‍ശം നിര്‍ഭാഗ്യകരമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. പിസി ജോര്‍ജ്ജിന്റെ പരാമര്‍ശത്തിനെതിരെ എത്തിക്‌സ് കമ്മറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കും. നേരത്തെയും ജോര്‍ജ്ജിന്റെ പരാമര്‍ശത്തിനെതിരെ നിരവധി പരാതികള്‍ ലഭിച്ചിരുന്നതായി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു

നിയമസഭാ സമാജികരുടെ പെരുമാറ്റത്തെയും സദാചാരമൂല്യങ്ങളെയും അവര്‍ പുറത്ത് സമൂഹത്തില്‍ പ്രസരിപ്പിക്കേണ്ട മാന്യമായ രീതികളെയെല്ലാം കുറിച്ച്  ഒരു സങ്കല്‍പ്പം ഉണ്ട്. ഇക്കാര്യത്തില്‍ എത്തിക്‌സ് കമ്മറ്റിക്ക് അഭിപ്രായം പറയാം. അതിന് ശേഷം തുടര്‍നടപടിയുണ്ടാകുമെന്ന് ശ്രീരാമകൃഷ്ണന്‍ പറഞ്ഞു

കന്യാസ്ത്രീക്കെതിരെ ഉപയോഗിച്ച മോശം പദം പിന്‍വലിക്കുന്നതായി പിസി ജോര്‍ജ്ജ് എംഎല്‍എ കഴിഞ്ഞ ദിവസം വ്യ്ക്തമാക്കിയിരുന്നു. ഒരുസ്ത്രീക്ക് എതിരെയും ഉപയോഗിക്കരുതാത്ത വാക്കാണ് ഉപയോഗിച്ചതെന്നും വൈകാരികമായി പറഞ്ഞുപോയതാണെന്നുമായിരുന്നു ജോര്‍ജ്ജിന്റെ പ്രതികരണം.  കന്യാസ്ത്രീക്കെതിരായ മറ്റ് ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നവെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

കൊച്ചിയില്‍ നവജാതശിശുവിനെ എറിഞ്ഞുകൊന്നു; അന്വേഷണം

സിപിഐ നേതാവ് അതുല്‍ കുമാര്‍ അഞ്ജാന്‍ അന്തരിച്ചു

കേരളത്തിലും സ്വകാര്യ ട്രെയിന്‍, സര്‍വീസ് തുടങ്ങുന്നത് ജൂണ്‍ നാലുമുതല്‍, ആദ്യ ടൂര്‍ പാക്കേജ് ഗോവയിലേക്ക്; പ്രീമിയം സൗകര്യങ്ങള്‍

'രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല; ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇല്ലെങ്കില്‍ ഹിന്ദു വിവാഹത്തിന് സാധുതയില്ല': സുപ്രീംകോടതി