കേരളം

കേരളത്തില്‍ ചൂട് ഒരാഴ്ച കൂടി തുടരും, പിന്നാലെ ന്യൂനമര്‍ദം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പ്രളയത്തിന് പിന്നാലെ കേരളത്തിലെ ചില പ്രദേശങ്ങളില്‍ അനുഭവപ്പെടാന്‍ തുടങ്ങിയ ഉയര്‍ന്ന ചൂട് പതിനേഴാം തിയതി വരെ തുടര്‍ന്നേക്കുമെന്ന് സൂചന. സെപ്തംബര്‍ 18ന് ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. 

മിതമായ മഴയ്ക്ക് സാധ്യതയുള്ള ന്യൂനമര്‍ദ്ദമായിരിക്കും ഇതെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. കേരളത്തില്‍ ഇപ്പോള്‍ അനുഭവപ്പെടുന്ന ചൂടും, പ്രളയവുമായി ബന്ധമില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ കെ.സന്തോഷ് പറഞ്ഞു. 

82.5 മില്ലി മീറ്റര്‍ മഴയാണ് സെപ്തംബര്‍ ഒന്നുമുതല്‍ 11 വരെ കേരളത്തില്‍ പെയ്യേണ്ടിയിരുന്നത്. എന്നാല്‍ അഞ്ച് മില്ലി മീറ്റര്‍ മഴ മാത്രമാണ് നമുക്ക് ലഭിച്ചത്. മഴയില്‍ 94 ശതമാനത്തിന്റെ കുറവാണെന്നും അദ്ദേഹം പറഞ്ഞു. താപനിലയില്‍ അസാധാരണമാം വിധം വര്‍ധനവ് രേഖപ്പെടുത്തിയത് ആലപ്പുഴ, പാലക്കാട്, പുനലൂര്‍, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലാണ്. രണ്ട് ഡിഗ്രിയോ അതില്‍ കൂടുതലോ ചൂടാണ് ദീര്‍ഘകാല ശരാശരിയില്‍ ഇവിടെ അനുഭവപ്പെടുന്നത്. 

കാറ്റിന്റെ ദിശ മാറിയതും ഉയര്‍ന്ന ചൂടിലേക്ക് നയിക്കുന്നു. തീരത്തിന് സമാന്തരമായി വടക്കുപടിഞ്ഞാറു നിന്നാണ് കാറ്റ് വീശുന്നത്. നീരാവി നിറഞ്ഞ കാറ്റ് കടലില്‍ നിന്ന് കരയിലേക്കെത്തുന്നതിന് ഇത് തടസമാകുന്നു. സെപ്തംബര്‍ 18ടെ ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യഭാഗത്ത് ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്നാണ് കണക്കാക്കുന്നത്. ഇത് കേരളത്തിന് മഴ നല്‍കും എങ്കിലും കനത്ത മഴ ലഭിക്കില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്

പത്തനംതിട്ടയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു