കേരളം

ബിഷപ്പിന്റെ അറസ്റ്റ്; സമരം ശക്തമാകുന്നു; തിങ്കളാഴ്ച മുതൽ നിരാഹാരം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു നടക്കുന്ന സമരം കൂടുതൽ ശക്തമാക്കാൻ സമരസമിതി തീരുമാനം. തിങ്കളാഴ്ച മുതല്‍ ജില്ലാ കേന്ദ്രങ്ങളിൽ നിരാഹാര സമരം തുടങ്ങാനാണ് സമിതിയുടെ തീരുമാനം. വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ ധർണ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. 

ബിഷപ്പിനെ സഹായിക്കുന്ന വിധത്തിലാണ് പൊലീസിന്റെ അന്വേഷണമെന്നു സംശയമുള്ളതായി സമരസമിതി അറിയിച്ചു. സമരം സഭയ്ക്കോ കൂദാശകൾക്കോ എതിരല്ലെന്ന് സിസ്റ്റർ അനുപമ വ്യക്തമാക്കി. 

അതിനിടെ കന്യാസ്തീയുടെ പരാതിയിൽ പൊലീസ് അന്വേഷണം ശരിയായ ദിശയിലാണെന്ന് ഹൈക്കോടതി വ്യാഴാഴ്ച വ്യക്തമാക്കി. സ്വതന്ത്രവും കാര്യക്ഷമവുമാണ് അന്വേഷണമെന്നും കോടതി നിരീക്ഷിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം

'തലയ്ക്ക് വെളിവില്ലാത്തവള്‍ വിളിച്ചു പറയുന്നതെല്ലാം കൊടുക്കുന്നതാണോ മാധ്യമ ധര്‍മം?'; നിയമനടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജന്‍

'യാമികയെന്ന മകളില്ല'; സംഘാടകരെ തിരുത്തി നവ്യ, വിഡിയോ

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു