കേരളം

മുഹമ്മദ് റിയാസിനെ ആര്‍എസ്എസുകാരനാക്കി; കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെ കേസ്

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ഡിവൈഎഫ്‌ഐ അഖിലേന്ത്യ സെക്രട്ടറി പി.എ മുഹമ്മദ് റിയാസിനെ ആര്‍.എസ്.എസുകാരനായി ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെ കേസെടുത്തു. ഡിവൈഎഫ്‌ഐ ഏരീയ കമ്മിറ്റി അംഗം പി. സഹീര്‍ നല്‍കിയ പരാതിയില്‍ എടക്കര സ്വദേശി മുപ്പിനി ഇബ്രാഹിമിനെതിരെയാണ് കേസെടുത്തത്.

ബിജെപി അധ്യക്ഷനാവാന്‍ ശ്രീധരന്‍ പിള്ളയേക്കാള്‍ യോഗ്യന്‍ മുഹമ്മദ് റിയാസ് ആണെന്ന അടിക്കുറുപ്പോടെയാണ് സോഷ്യല്‍ മീഡിയയില്‍ ഇയാള്‍ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിച്ചത്. സംഘപരിവാറിനെതിരെ ശക്തമായ നിലപാട് എടുക്കുന്ന റിയാസിനെ ഈ വേഷത്തില്‍ പ്രചരിപ്പിക്കുന്നത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് സിപിഎം ആരോപിച്ചു. ന്യൂനപക്ഷങ്ങള്‍ കൂടുതലായി സിപിഎമ്മിലേക്ക് അടുക്കുന്നത് കൊണ്ടുള്ള പ്രതികാര നടപടിയാണിതെന്നും സിപിഎം ആരോപിച്ചു.
&ിയുെ;

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്