കേരളം

സംഘികള്‍ ആദ്യം മാപ്പു പറയട്ടേ...; വീണ്ടും പ്രധാനമന്ത്രിയെ എണ്ണിയെണ്ണി ഇടിച്ച് അസ്‌ലഫിന്റെ പഞ്ച് മോദി ചലഞ്ച്

സമകാലിക മലയാളം ഡെസ്ക്

കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ പഞ്ച് മോദി ചലഞ്ച് നടത്തിയതിന്റെ പേരില്‍ സംഘപരിവാറിന്റെ ആക്രമണം നേരിട്ട എഐഎസ്എഫ് എറണാകുളം ജില്ലാ സെക്രട്ടറി അസ്‌ലഫ് പാറേക്കാടന്‍ വീണ്ടും പഞ്ച് മോദി ചലഞ്ചുമായി രംഗത്ത്. സ്ത്രീകളെ അപമാനിക്കുന്ന സംഘികള്‍ ആദ്യം മാപ്പ് പറയട്ടേ എന്നു പറഞ്ഞുകൊണ്ട് ഫെയ്‌സ്ബുക്കില്‍ ലൈവിട്ടുകൊണ്ടാണ് അസ്‌ലഫ് സംഘപരിവാറിന് എതിരെ വീണ്ടും രംഗത്ത് വന്നിരിക്കുന്നത്. 

പീഡനക്കേസില്‍പ്പെട്ട ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ക്കും അസ്‌ലഫ് വീഡിയോയിലൂടെ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുണ്ട്. ഈ ഇടി അവസാന ഇടിയല്ലെന്നും ഇത് തുടര്‍ന്നുകൊണ്ടേയിരിക്കുമെന്നും പ്രധാനമന്ത്രിയെ ഇടിക്കുന്നതിന്റെ ചലഞ്ച് എല്ലാ വീടുകളിലും നടക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുമാണ് അസ്‌ലഫ് ലൈവ് അവസാനിപ്പിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ