കേരളം

'അയാളെ പിതാവ് എന്ന് വിളിക്കാനാവില്ല, ഞാന്‍ വളര്‍ത്തിയ എന്റെ അനിയത്തിയെയാണ് ക്രൂരമായി തകര്‍ത്തത്'; പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രിയുടെ സഹോദരി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് എതിരേ പ്രതിഷേധം ശക്തമാവുകയാണ്. ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തെ പിന്തുണച്ച് നിരവധി പേരാണ് സമരപ്പന്തലില്‍ എത്തുന്നത്. പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീയുടെ മൂത്ത സഹോദരിയും സമരപ്പന്തലില്‍ എത്തിയിരുന്നു. ഫ്രാങ്കോ മുളയ്ക്കലിനെ പിതാവ് എന്ന് വിളിക്കാനാവില്ലെന്ന് അവര്‍ പറഞ്ഞു. 

താന്‍ വളര്‍ത്തിയെടുത്ത തന്റെ അനിയത്തിയെയാണ് ക്രൂരമായി തകര്‍ത്തത് എന്ന് കണ്ണീരോടെയാണ് ചേച്ചി പറഞ്ഞത്. ചെറുപ്പത്തിലെ അച്ഛനെ നഷ്ടമായതിനാല്‍ തന്റെ കീഴിലാണ് സഹോദരിമാര്‍ വളര്‍ന്നു വന്നത്. ഒട്ടേറെ പ്രതിസന്ധികളിലൂടെ തങ്ങളുടെ ജീവിതം കടന്നു പോയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നതിനേയും അവര്‍ വിമര്‍ശിച്ചു. അനിയത്തിയെ ക്രൂരമായി പീഡിപ്പിച്ച വ്യക്തിയെ നാം ശിക്ഷിച്ചുകൊണ്ടിരിക്കുകയാണ്. നമ്മള്‍ കൊടുക്കുന്ന ഏറ്റവും വലിയ ശിക്ഷയാണ് വൈകുന്ന ഈ അറസ്റ്റ്. 24 ന് കോടതി കേസ് പരിഗണിക്കുമ്പോള്‍ ഉചിതമായ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്