കേരളം

പണത്തിനു മീതെ സഭാപിതാക്കന്‍മാരുടെ നാവു പൊങ്ങില്ല; കന്യാസ്ത്രീയുടെ സഹോദരി നിരാഹാര സമരത്തിന്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ജലന്ധര്‍ ബിഷപ്പിന് എതിരെയുള്ള ലൈംഗിക പീഡന പരാതിയില്‍ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് പരാതി നല്‍കിയ കന്യാസ്ത്രീയുടെ സഹോദരി തിങ്കളാഴ്ച മുതല്‍ നിരാഹാര സമരമാരംഭിക്കും. കൊച്ചിയിലെ കന്യാസ്ത്രീകളുടെ സമരപ്പന്തലിലായണ് നിരാഹാര സമരം നടത്തുക. 

പരാതിയില്‍ സഭാപിതാക്കന്‍മാരുടെ നിസംഗത വേദനിപ്പിക്കുന്നുവെന്നു കന്യാസ്ത്രീയുടെ സഹോദരി പറഞ്ഞു. സഭയില്‍ നിന്നു നീതി കിട്ടിയില്ല. പണത്തിനു മീതെ സഭാപിതാക്കന്‍മാരുടെ നാവു പൊങ്ങില്ലെന്നും സഹോദരി ആരോപിച്ചു. ഇതിനിടെ, കൊച്ചിയില്‍ നിരാഹാരം അനുഷ്ഠിക്കുന്നവരില്‍ ഒരാളെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്കു മാറ്റി. ജലന്ധര്‍ രൂപതയുടെ ഭരണചുമതലയില്‍ നിന്ന് ബിഷപ് ഫ്രാങ്കോ പിന്‍മാറിയെങ്കിലും അറസ്റ്റുണ്ടാകുന്നതുവരെ സമരം തുടരാനാണു സമരസമിതിയുടെ തീരുമാനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്