കേരളം

കലോത്സവം ആലപ്പുഴയില്‍ തന്നെ; എല്‍പി, യുപി മത്സരങ്ങള്‍ സ്‌കൂള്‍ തലത്തില്‍ മാത്രം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവം ഡിസംബറില്‍ ആലപ്പുഴയില്‍ നടക്കും. കായിക മേള ഒക്ടോബര്‍ അവസാനം തിരുവനന്തപുരത്ത് നടക്കുമെന്നും വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് അറിയിച്ചു. പരമാവധി ചെലവു ചുരുക്കിയാവും മേളകള്‍ നടത്തുകയെന്ന് മാനുവല്‍ കമ്മിറ്റി യോഗത്തിനു ശേഷം മന്ത്രി പറഞ്ഞു.

സ്‌പെഷല്‍ സ്‌കൂള്‍ കലോത്സവും അടുത്ത മാസം കൊല്ലത്തു നടത്തും. ശസ്ത്രമേള നവംബറില്‍ കണ്ണൂരിലായിരിക്കും സംഘടിപ്പിക്കുക. 

എല്‍പി, യുപി കലോത്സവങ്ങള്‍ സ്‌കൂള്‍തലത്തില്‍ അവസാനിപ്പിക്കും. മേളകള്‍ക്കു ഉദ്ഘാന, സമാപന ചടങ്ങുകള്‍ ഉണ്ടാവില്ല. കുടുംബശ്രീക്ക് ആയിരിക്കും ഭക്ഷണ വിതരണത്തിന്റെ ചുമതലയെന്നും മന്ത്രി പറഞ്ഞു. വ്യക്തിഗത ട്രോഫികള്‍ ഒഴിവാക്കും. വിജയികള്‍ക്കു സര്‍ട്ടിഫിക്കറ്റും ഗ്രേസ് മാര്‍ക്കും നല്‍കും.

പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ചെലവു പരമാവധി ചുരുക്കുകയെന്നാണ് സര്‍ക്കാര്‍ നയം. അത് ഏതെല്ലാം വിധത്തില്‍ വേണമെന്ന് പരിശോധിക്കും. മേളകളുടെ ദിവസങ്ങള്‍ വെട്ടിച്ചുരുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന് അനുസരിച്ച് വേദികള്‍ കൂട്ടേണ്ടതുണ്ടോയെന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കും. 

കലോത്സവങ്ങളുടെ തീയതികള്‍ നാളെ പ്രഖ്യാപിക്കുമെന്ന് മന്ത്രി അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

സൂര്യാഘാതം; സംസ്ഥാനത്ത് 497 പശുക്കൾ ചത്തു

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം