കേരളം

ഗതാഗതം തടസ്സപ്പെടുത്തി വിവാഹ ഘോഷയാത്ര; ചോദ്യം ചെയ്ത കുടുംബത്തിന് മര്‍ദനം

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: ഗതാഗതം തടസപ്പെടുത്തി വിവാഹ ഘോഷയാത്ര നടത്തിയത് ചോദ്യം ചെയ്തതിന് കുടുംബത്തെ വീട്ടില്‍ കയറി മര്‍ദിച്ചു. മലപ്പുറം തിരൂര്‍ തിരുനാവായയിലാണ് സംഭവം. മര്‍ദനത്തില്‍ പരുക്കേറ്റ അജിതപ്പടി സ്വദേശി മുഹമ്മദ് ഹനീഫ, ഭാര്യ സൈഫുന്നിസ എന്നിവര്‍ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലാണ്

കഴിഞ്ഞ ദിവസം വൈകുന്നേരം നാലുമണിക്ക് തിരൂരില്‍ നിന്നു കൊടക്കലിലേക്ക് വരുമ്പോഴാണ്  വിവാഹ സംഘത്തിന്റെ വാഹനങ്ങള്‍ മൂന്ന് കിലോമീറ്ററോളം ഗതാഗതം തടസപ്പെട്ടത്. മുഹമ്മദ് ഹനീഫ ഇത് ചോദ്യം ചെയ്തത് ആദ്യം വാക്കേറ്റത്തിനിടയാക്കി. പിന്നീട് ഒരു മണിക്കൂര്‍ കഴിഞ്ഞ് ഒരു സംഘം ആളുകള്‍ വീട്ടില്‍ കയറി മര്‍ദിക്കുകയായിരുന്നു.

മര്‍ദിക്കുന്നത് തടഞ്ഞ മുഹമ്മദ് ഹനീഫയുടെ ഭാര്യ സൈഫുന്നീസക്കും ഉമ്മക്കും പരുക്കേറ്റു. കണ്ടാലറിയാവുന്നവരാണ് മര്‍ദിച്ചത്. സംഭവവുമായി ബന്ധപ്പെട്ട തിരൂര്‍ പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

ചരിത്രം തിരുത്തിയെഴുതി; മിസ് യൂണിവേഴ്‌സ് ബ്യൂണസ് ഐറിസ് കിരീടം ചൂടി 60കാരി

കാഫിര്‍ പ്രചാരണം നടത്തിയത് ആര്?; വടകരയില്‍ വോട്ടെടുപ്പിന് ശേഷവും പോര്; പരസ്പരം പഴിചാരല്‍

മുംബൈയിലേക്കെന്ന് പറഞ്ഞിറങ്ങി; സീരിയല്‍ നടനെ കാണാതായതായി പരാതി; കേസെടുത്തു

400 കടന്ന് കോഹ്‌ലിയുടെ മുന്നേറ്റം