കേരളം

എന്റെയും കളക്ടറുടെയും വീട്ടിലേക്ക് കൊണ്ടുപോകാനല്ല തുക സമാഹരിക്കുന്നത്: എംഎം മണി

സമകാലിക മലയാളം ഡെസ്ക്

ഇടുക്കി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കു കട്ടപ്പന ബ്ലോക്ക് പരിധിയില്‍നിന്നുള്ള തുക കുറഞ്ഞതിനെതിരെ രൂക്ഷമായി പ്രതികരിച്ച് വൈദ്യുതി മന്ത്രി എംഎം മണി. ജോയ്‌സ് ജോര്‍ജ് എംപിയും ഇടുക്കി കലക്ടര്‍ കെ ജീവന്‍ ബാബുവും ഉള്‍പ്പെടെ പങ്കെടുത്ത ചടങ്ങിലാണു മന്ത്രിയുടെ വിമര്‍ശനം.

തുക കുറഞ്ഞ് പോയതിന് ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് ഭരണസമിതികളെ മന്ത്രി നിശിതമായി വിമര്‍ശിച്ചു. 'ആരുടെയും കുടുംബസ്വത്തല്ല തരാന്‍ ആവശ്യപ്പെട്ടത്. എന്റെയും കലക്ടറുടെയും വീട്ടിലേയ്ക്കു കൊണ്ടുപോകാനല്ല ഫണ്ട് സമാഹരിക്കുന്നത്. ഇക്കാര്യത്തില്‍ തെറ്റുതിരുത്തി കൂടുതല്‍ തുക കൃത്യമായി കലക്ടറേറ്റില്‍ ഏല്‍പ്പിക്കണം. അല്ലാതെ പാലവും തോടുമെന്നൊക്കെ പറഞ്ഞ് ആരും വരരുത്. ഒന്നും ചെയ്യില്ല'- എംഎം മണി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്