കേരളം

കിടപ്പറ രംഗങ്ങള്‍ പകര്‍ത്തി ബ്ലാക്ക് മെയിലിങ്: യുവതി പിടിയില്‍; വലയിലായത് ബിഎംഎസ് നേതാവിനൊപ്പം ആഡംബര ജീവിതം നയിക്കുന്നതിനിടെ

സമകാലിക മലയാളം ഡെസ്ക്


തളിപ്പറമ്പ്: കിടപ്പറരംഗങ്ങള്‍ കാമറയില്‍ പകര്‍ത്തി ബ്ലാക്ക് മെയിലിങ് നടത്തി പണം തട്ടിയ സംഘത്തിലെ യുവതി അറസ്റ്റില്‍. കളിയങ്ങാട് കുഡ്‌ലുവിലെ മൈഥിലി ക്വാര്‍ട്ടേഴ്‌സിലെ എം. ഹഷിദ എന്ന സമീറയാണ് (32) തളിപ്പറമ്പ് പൊലീസിന്റെ പിടിയിലായത്. കാസര്‍കോട്ടെ ആഡംബര ഫ്‌ളാറ്റില്‍ നിന്നാണ് തളിപ്പറമ്പ് ഡിവൈഎസ്പി വേണുഗോപാലിന്റെ നേതൃത്വത്തില്‍ പ്രിന്‍സിപ്പല്‍ എസ്.ഐ കെ. ദിനേശന്‍ ഇവരെ അറസ്റ്റുചെയ്തത്. ഇവര്‍ ബി.എം.എസ് നേതാവായ ചെറുപ്പക്കാരനെ വിവാഹം ചെയ്ത് ഫ്‌ളാറ്റില്‍ ആഡംബര ജീവിതം നയിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

കേസില്‍ ചുഴലിയിലെ കെ.പി. ഇര്‍ഷാദ് (20), കുറുമാത്തൂരിലെ കൊടിയില്‍ റുബൈസ് (22), ചൊറുക്കള വെള്ളാരംപാറയിലെ ടി. മുസ്തഫ (65), നെടിയേങ്ങ നെല്ലിക്കുന്നിലെ അമല്‍ദേവ് (21) എന്നീ പ്രതികളെ ആഗസ്റ്റ് 24 ന് പിടികൂടിയിരുന്നു. കണ്ണൂരിലും കാസര്‍കോട്ടുമുള്ള നിരവധിപേരെ ഹണിട്രാപ്പില്‍ കുരുക്കി ഇവര്‍ പണം തട്ടിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇവരുടെ വലയില്‍ കുടുങ്ങിയ മാതമംഗലത്തെ കുഴിക്കാട്ട് വീട്ടില്‍ ഭാസ്‌കരന്‍ (62), ചപ്പാരപ്പടവിലെ മുസ്തഫ, വയനാട് സ്വദേശികളായ അബ്ദുള്ള, അന്‍വര്‍ എന്നിവര്‍ നല്‍കിയ പരാതിയിലായിരുന്നു അറസ്റ്റ്. ബ്‌ളാക്ക് മെയിലിംഗിലൂടെ ലഭിക്കുന്ന പണം വന്‍നഗരങ്ങളിലെ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ താമസിച്ച് ധൂര്‍ത്തടിച്ച് ജീവിക്കുകയാണ് സംഘത്തിന്റെ രീതി.

2017 ഡിസംബറില്‍ വിവാഹ വാഗ്ദാനം നല്‍കി മുസ്തഫയുടെ ചൊറുക്കള വെള്ളാരംപാറയിലെ വീട്ടില്‍ സ്ത്രീക്കൊപ്പം നിറുത്തി ഫോട്ടോയെടുത്ത ശേഷം 1.80 ലക്ഷം രൂപ തട്ടിയെടുത്തെന്ന ഭാസ്‌കരന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. തളിപ്പറമ്പിലെ പല ഉന്നതന്‍മാരും സംഘത്തിന്റെ വലയില്‍ കുടുങ്ങിയെങ്കിലും ആരും പരാതിപ്പെടാത്തതിനാല്‍ കൂടുതല്‍ കേസെടുത്തിരുന്നില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വകാര്യ സന്ദര്‍ശനം; മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു

അമേഠിയില്‍ കോണ്‍ഗ്രസ് ഓഫീസിനുനേരെ ആക്രമണം; വാഹനങ്ങള്‍ തകര്‍ത്തു

സ്വര്‍ണവില വീണ്ടും കൂടി; 53,000ലേക്ക്

പാലക്കാട് യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുന്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍

4x400 മീറ്റര്‍ റിലേ: ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകള്‍ ഒളിംപിക്‌സ് യോഗ്യത നേടി