കേരളം

പ്രളയം: കരയിലുണ്ടായതിലും ഭീകരമായ നാശം കടലില്‍, പ്ലാസ്റ്റിക് മാലിന്യവും ചെളിയും ഭീഷണിയാണെന്ന് വിദഗ്ധര്‍ 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കേരളത്തെ ഉലച്ച മഹാപ്രളയത്തില്‍ സംസ്ഥാനം നേരിട്ടത് കനത്ത നാശനഷ്ടമാണ്. 30,000 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് സംസ്ഥാന സര്‍ക്കാരിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. കരയിലുണ്ടായ ഈ കനത്ത നാശത്തിന്റെ അപ്പുറമാണ് കടലിലേതെന്നാണ് വിദഗ്ധാഭിപ്രായം.  പ്ലാസ്റ്റിക് മാലിന്യത്തോടൊപ്പം ടണ്‍ കണക്കിന് ചെളിയും മറ്റ് മാലിന്യങ്ങളും കടലിലെത്തിയത് കടലിന്റെ ആവാസ വ്യവസ്ഥയില്‍ വലിയ ദോഷങ്ങളുണ്ടാക്കാന്‍ കാരണമാകുമെന്ന്വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. 

ഈ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കടലിന്റെ അടിത്തട്ടില്‍ അടിഞ്ഞ് കൂടി മത്സ്യങ്ങളടക്കം ജീവജാലങ്ങള്‍ക്ക് വലിയ ഭീഷണിയുയര്‍ത്തുന്നു.ഓഖി ചുഴലിക്കാറ്റില്‍ വന്‍ മാറ്റങ്ങളാണ് കടലിലുണ്ടായത്. ഇതിനു പിന്നാലെയാണ് പ്രളയം സൃഷ്ടിക്കുന്ന പ്രതിസന്ധിയെന്ന് വിദഗ്ധര്‍ പറയുന്നു. 

കരയിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം കടലിലെ നാശത്തെ കുറിച്ചും പഠനങ്ങളും പരിഹാരമാര്‍ഗങ്ങളും ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. ജൈവവൈവിധ്യ വിദഗ്ധര്‍ വിഷയം പഠിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. വിശദമായ പഠനവും വിലയിരുത്തലും ഉടനുണ്ടാകുമെന്ന പ്രതീക്ഷയിലാണ് മത്സ്യതൊഴിലാളികളും ഈ രംഗത്തെ വിദഗ്ധരും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ