കേരളം

പഞ്ച് മോദി ചലഞ്ചില്‍ സംഘര്‍ഷം; പുനലൂരില്‍ ഇന്ന് സിപിഐ ഹര്‍ത്താല്‍

സമകാലിക മലയാളം ഡെസ്ക്

പുനലൂര്‍: പുനലൂര്‍ നിയോജക മണ്ഡലത്തില്‍ ഇന്ന് സിപിഐ ഹര്‍ത്താല്‍. പഞ്ച് മോദി ചലഞ്ചിനിടെ നടന്ന സംഘര്‍ഷത്തില്‍ അഞ്ചല്‍ മണ്ഡലം സെക്രട്ടറി ലിജു ജമാലിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രൂപത്തില്‍ ഇടിക്കുന്ന സമരമാര്‍ഗം ബി.ജെ.പി പ്രവര്‍ത്തകര്‍ തടഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷം തടയാനെത്തിയ പൊലീസുകാര്‍ക്കും ഇരുവിഭാഗം പ്രവര്‍ത്തകര്‍ക്കും സംഭവത്തില്‍ പരിക്കേറ്റു.

സംഘര്‍ഷത്തിന് പിന്നാലെ ഇരുവിഭാഗം പ്രവര്‍ത്തകര്‍ അഞ്ചലില്‍ പ്രതിഷേധ പ്രകടനം നടത്തി. ഇതിനിടെ സിപിഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തിനിടെ പൊലീസുകാര്‍ക്ക് നേരെ കല്ലേറും കൈയ്യേറ്റവുമുണ്ടായി. സംഭവത്തില്‍ പുനലൂര്‍ സി.ഐ ബിനു വര്‍ഗീസ് അടക്കം മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. കൂടുതല്‍ സംഘര്‍ഷമുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് അഞ്ചലില്‍ കൂടുതല്‍ പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്