കേരളം

പെണ്‍കുഞ്ഞാണെന്ന് കരുതി ഗര്‍ഭച്ഛിദ്രത്തിന് ശ്രമിച്ചു; യുവതിക്ക് ദാരുണാന്ത്യം

സമകാലിക മലയാളം ഡെസ്ക്

മറയൂര്‍: ഗര്‍ഭസ്ഥശിശു പെണ്‍കുഞ്ഞെന്ന് കരുതി ഗര്‍ഭം അലസിപ്പിക്കുന്നതിനിടെ യുവതി മരിച്ചു. തമിഴ്‌നാട് മധുരക്ക് സമീപം ഉസുലാംപെട്ടി ഉത്തപുരം സ്വദേശി രാമറിന്റെ ഭാര്യ രാമത്തായി(35)ആണ് മരിച്ചത്. ദമ്പതികള്‍ക്ക് മൂന്ന് പെണ്‍കുട്ടികളാണുള്ളത്. നാലമതും ഗര്‍ഭം ധരിപ്പിച്ച രാമത്തായി ഏഴുമാസമായപ്പോള്‍ ശിശു പെണ്‍കുഞ്ഞാണെന്ന് ലക്ഷണം പറഞ്ഞതിനെ തുടര്‍ന്നാണ് ഗര്‍ഭം അലസിപ്പിക്കാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് സമീപ ഗ്രാമമായ തൊട്ടപ്പനയ്ക്കനൂര്‍ സ്വദേശിനിയായ നഴ്‌സിനെ സമീപിച്ച് ഗര്‍ഭം അലസിപ്പിക്കുന്നതിനിടെ ബുധനാഴ്ചയാണ് മരണം സംഭവിച്ചത്. 

അനധികൃതമായി ഗര്‍ഭം അലസിപ്പിച്ച കുറ്റത്തിന് സ്വകാര്യ ആശുപത്രി നഴ്‌സ് ലക്ഷ്മിയെ ഉസുലാംപെട്ടി പൊലീസ് അറ്‌സറ്റ് ചെയ്തു. മൃതദേഹം മധുര രാജാജി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഗര്‍ഭസ്ഥശിശു ആണ്‍കുട്ടിയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

രണ്ടാഴ്ച നിര്‍ണായകം, മഞ്ഞപ്പിത്തം മുതിര്‍ന്നവരില്‍ ഗുരുതരമാകാന്‍ സാധ്യതയേറെ: മന്ത്രി വീണാ ജോര്‍ജ്

സുധി അന്നയുടെ 'പൊയ്യാമൊഴി' കാനിൽ: പ്രദർശനം നാളെ

'ഒളിവിലിരുന്ന് സ്വയരക്ഷയ്ക്കു വേണ്ടി പ്രതി പറയുന്ന കാര്യങ്ങള്‍ അപമാനം'; അതിജീവിതയെ അപമാനിക്കുന്ന വിധം വാര്‍ത്തകള്‍ നല്‍കരുത്: വനിതാ കമ്മിഷന്‍

സ്വിം സ്യൂട്ടില്‍ മോഡലുകള്‍: ലോകത്തെ ഞെട്ടിച്ച് സൗദി