കേരളം

മാലപൊട്ടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട് ബാഗിലിട്ടു; വിടാതെ പിന്തുടര്‍ന്ന് സ്ത്രീകള്‍ മോഷണം നടത്തി

സമകാലിക മലയാളം ഡെസ്ക്

തിരൂരങ്ങാടി: താലൂക്ക് ആശുപത്രിയില്‍ അമ്മയോടൊപ്പമെത്തിയ കുഞ്ഞിന്റെ മാല കവര്‍ന്നു. തിരൂരങ്ങാടി എന്‍കെ റോഡിലെ കളരിക്കല്‍ സനലിന്റെയും വിജിയുടെയും രണ്ടര വയസ്സുള്ള കുട്ടിയുടെ ഒരു പവന്റെ മാലയാണു കവര്‍ന്നത്. രണ്ടു സ്ത്രീകള്‍ മാല കവരാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ആശുപത്രിയിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ബുധനാഴ്ച രാവിലെ 11.45ന് ആണ് സംഭവം. ഒരുതവണ മാല പൊട്ടിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടിട്ടും വിടാതെ പിന്തുടര്‍ന്ന് മോഷണം നടത്തുകയായിരുന്നു. 

വിജി കുട്ടിയെ ഡോക്ടറെ കാണിക്കാനായി ഒപി ടിക്കറ്റെടുക്കാന്‍ വരിനില്‍ക്കുമ്പോള്‍ ചുരിദാര്‍ ധരിച്ച യുവതിയും സാരി ധരിച്ച സ്ത്രീയും ചേര്‍ന്ന് കുട്ടിയുടെ കഴുത്തില്‍നിന്നു മാല പൊട്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഷാള്‍ കൊണ്ട് കൈ മറച്ച് കുട്ടിയുടെ കഴുത്തില്‍നിന്ന് മാല പൊട്ടിച്ചെങ്കിലും കുട്ടി തിരിഞ്ഞുനോക്കിയതിനാല്‍ എടുക്കാന്‍ കഴിഞ്ഞില്ല. മാല പൊട്ടിക്കിടക്കുന്നത് ശ്രദ്ധയില്‍പെട്ട വിജി അതെടുത്ത് ബാഗിലിട്ടു.

പിന്നീട് ഡോക്ടറെ കണ്ട് തിരിച്ച് വീട്ടിലെത്തി നോക്കിയപ്പോഴാണ് ബാഗില്‍നിന്ന് മാല നഷ്ടപ്പെട്ടതായി അറിയുന്നത്. മാല പൊട്ടിച്ച സ്ത്രീകള്‍ തന്നെ വീണ്ടും അടുത്തുകൂടി ബാഗില്‍നിന്ന് മാല കവര്‍ന്നെന്നാണു കരുതുന്നത്. ആശുപത്രി അധികൃതരും സനലും പൊലീസില്‍ പരാതി നല്‍കി. ഒപി ടിക്കറ്റിന് തിരക്ക് കുറഞ്ഞ സമയമായിട്ടും കവര്‍ച്ച നടന്നതിനാല്‍ സ്ഥിരം മോഷ്ടാക്കളാണെന്നാണു സംശയിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്