കേരളം

'ഇവനാണ് ആ വാര്‍ത്ത കൊടുത്തത്, നിനക്ക് വെച്ചിട്ടുണ്ട്, കാണിച്ചുതരാം'; പൊതുവേദിയില്‍ മാധ്യമപ്രവര്‍ത്തനെ ഭീഷണിപ്പെടുത്തി എംഎല്‍എ

സമകാലിക മലയാളം ഡെസ്ക്

ചെങ്ങന്നൂര്‍: പൊതുവേദിയില്‍ മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തി ചെങ്ങന്നൂര്‍ എംഎല്‍എ സജി ചെറിയാന്‍. സര്‍ക്കാരിന്റെ സാലറി ചലഞ്ചിന് എതിരേ വാര്‍ത്ത നല്‍കി എന്നാരോപിച്ചാണ് മാധ്യമ പ്രവര്‍ത്തകന് നേരെ എംഎല്‍എ ഭീഷണിമുഴക്കിയത്. നിര്‍ബന്ധിത പണപ്പിരിവെന്ന വാര്‍ത്ത കൊടുത്തത് ഇവനാണ്, നിനക്ക് വെച്ചിട്ടുണ്ട്, നിന്നെ കാണിച്ചുതരാം, എന്നായിരുന്നു എംഎല്‍എയുടെ ഭീഷണി. ദുരിതാശ്വാസ നിധി ഏറ്റുവാങ്ങുന്ന ചടങ്ങിലായിരുന്നു സംഭവം. 

മന്ത്രിമാരായ ജി. സുധാകരനും പി. തിലോത്തമനും വേദിയിലിരിക്കുമ്പോഴാണ് മാധ്യമപ്രവര്‍ത്തകനോട് മോശമായി പെരുമാറിയത്. ചടങ്ങിന്റെ ചിത്രമെടുക്കാന്‍ എത്തിയതായിരുന്നു മാധ്യമപ്രവര്‍ത്തകന്‍. പിന്നീട് മന്ത്രി ജി സുധാകരന്‍ ഇടപെട്ട് എംഎല്‍എയെ സമാധാനിപ്പിക്കുകയായിരുന്നു. ജനപ്രതിനിധിയുടെ അന്തസ്സിന് ചേരാത്ത നടപടിയാണ് സജി ചെറിയാനില്‍ നിന്നുണ്ടായതെന്ന് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചു, പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

ജമ്മുകശ്‌മീരിൽ രണ്ടിടത്ത് ഭീകരാക്രമണം; വെടിവെപ്പിൽ ബിജെപി മുൻ സർപഞ്ച് കൊല്ലപ്പെട്ടു, വിനോദ സഞ്ചാരികൾക്ക് ​ഗുരുതരപരിക്ക്

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിന് തീ പിടിച്ചു; ബം​ഗളൂരുവിൽ തിരിച്ചിറക്കി, യാത്രക്കാർ സുരക്ഷിതർ

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്, പൊട്ടലില്ലാത്ത കൈയില്‍ കമ്പിയിട്ടു