കേരളം

ഫ്രാങ്കോ മുളയ്ക്കലിന് നെഞ്ചുവേദന; കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു, പോകുംവഴി പ്രതിഷേധവുമായി സ്ത്രീകള്‍ തെരുവില്‍ 

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: കന്യാസ്ത്രീയുടെ ലൈംഗിക പീഡന പരാതിയില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് നെഞ്ചു വേദന. നെഞ്ചുവേദനയെ തുടര്‍ന്ന് ഫ്രാങ്കോയെ കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. കാര്‍ഡിയോളജി വിഭാഗത്തിലാണ് പ്രവേശിപ്പിച്ചത്.

അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ വൈദ്യ പരിശോധനയ്ക്കായി തൃപ്പൂണിത്തുറയിലെ താലൂക്ക് ആശുപത്രിയില്‍ ബിഷപ്പിനെ കൊണ്ടുപോയിരുന്നു. ഇവിടെ വച്ച് നടത്തിയ പ്രാഥമിക പരിശോധനയില്‍ ഇദ്ദേഹത്തിന് ഉയര്‍ന്ന രക്തസമ്മര്‍ദവും ഇസിജിയില്‍ വ്യതിയാനമുളളതായും കണ്ടെത്തി. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴിയാണ് ബിഷപ്പിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഇതിനിടെ കോട്ടയത്തേയ്ക്ക് കൊണ്ടുപോകുംവഴി റോഡില്‍ ബിഷപ്പിനെതിരെ പ്രതിഷേധപ്രകടനങ്ങള്‍ നടന്നു. സ്ത്രീകള്‍ ഉള്‍പ്പെടെയുളളവരാണ് പ്രതിഷേധവുമായി രംഗത്തുവന്നത്.

ബിഷപ്പിനെ നാളെ പാലാ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കാനാണ് അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്. തുടരന്വേഷണത്തിന്റെ ഭാഗമായി കൂടുതല്‍ ചോദ്യം ചെയ്യാനായി ബിഷപ്പിനെ മൂന്നുദിവസത്തേയ്ക്ക് വിട്ടുനല്‍കാന്‍ അന്വേഷണ സംഘം കോടതിയോട് ആവശ്യപ്പെടും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

ബുധനാഴ്ച വരെ ചൂട് തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു

ടി 20 ലോകകപ്പ് ആതിഥേയരായ വെസ്റ്റിന്‍ഡീസിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടനയെന്ന് റിപ്പോര്‍ട്ട്

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍