കേരളം

പ്രളയശേഷം ആലുവ കടുങ്ങല്ലൂരില്‍ കുറുക്കന്റെ ശല്യം; പകല്‍പോലും നാട്ടിലിറങ്ങി വിലസുന്നു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പ്രളയം ഒഴിഞ്ഞ് വീടുകളിലേക്ക് മടങ്ങിയെത്തിയ വീട്ടുകാര്‍ക്ക് ഏറ്റവുമധികം ഭീഷണി സൃഷ്ടിച്ചത് ഇഴജന്തുക്കളാണ്. ഇപ്പോള്‍ ആലുവ കടുങ്ങല്ലൂര്‍ ഭാഗത്ത് കുറുക്കന്റെ ശല്യവും ആരംഭിച്ചിരിക്കുകയാണ്. വളര്‍ത്തു ജന്തുക്കള്‍ക്ക് ഭീഷണിയായി മാറിയ കുറുക്കന്‍മാര്‍ പകല്‍പോലും നാട്ടിലിറങ്ങി വിലസുകയാണ്.

പടിഞ്ഞാറേ കടുങ്ങല്ലൂര്‍ ആര്യഞ്ചേരിമഠം രാമചന്ദ്രന്റെ വീട്ടിലാണ് വെളളിയാഴ്ച ഉച്ചയ്ക്ക് കുറുക്കനെ കണ്ടത്. വീടിനോട് ചേര്‍ന്നുളള പറമ്പില്‍ ഓടിയെത്തിയ കുറുക്കന്‍ വീട്ടുകാരെ കണ്ടിട്ടും തിരികെ പോകാതെ അവിടെ തന്നെ നിന്നു. പിന്നിട് വീട്ടുകാര്‍ ശബ്ദമുണ്ടാക്കിയതോടെയാണ് സമീപത്തെ പാടത്തേക്കിറങ്ങി രക്ഷപ്പെട്ടത്. 

ഈ പ്രദേശങ്ങളില്‍ അടുത്തകാലം വരെ കുറുക്കന്റെ ശല്യമുണ്ടായിട്ടില്ല. മലവെളളം ഒഴുകിപോയതോടെയാണ് ശല്യം തുടങ്ങിയിരിക്കുന്നത്. പല വീടുകളില്‍ നിന്ന് കോഴികളെ പിടിച്ചുകൊണ്ടുപോകുന്നതും പതിവായിട്ടുണ്ട്. എന്നാല്‍ അതെല്ലാം തെരുവുനായകളുടെ ആക്രമണമായാണ് ജനങ്ങള്‍ കരുതിയിരുന്നത്. പകല്‍പോലും പുറത്തുകണ്ട സ്ഥിതിക്ക് കുറുക്കന്‍മാര്‍ കൂട്ടത്തോടെ എത്തിയിട്ടുണ്ടെന്നാണ് നാട്ടുകാര്‍ കരുതുന്നത്. അതുകൊണ്ട് തന്നെ രാത്രി സമയങ്ങളില്‍ ജാഗ്രത പാലിക്കാനാണ് തീരുമാനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ