കേരളം

കൊല്ലത്ത് രണ്ടാം ക്ലാസുകാരിയെ ബൈക്കില്‍ തട്ടിക്കൊണ്ടുപോയി: ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് പീഡിപ്പിച്ച് വഴിയിലുപേക്ഷിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച് വഴിയിലുപേക്ഷിച്ചു. കൊല്ലം ജില്ലയിലെ ചവറയില്‍ ശനിയാഴ്ച വൈകീട്ടോടെയാണ് നാടിനെ നടുക്കിയ സംഭവം. സ്‌കൂളില്‍ നിന്നും വീട്ടിലേക്ക് പോവുകയായിരുന്നു കുട്ടിയെ അമ്മയുടെ അടുത്തേക്ക് വിടാം എന്ന് പറഞ്ഞാണ് അജ്ഞാതന്‍ ബൈക്കില്‍ കയറ്റിക്കൊണ്ടുപോയത്. 

സ്‌കൂള്‍ ബസില്‍ നിന്നിറങ്ങി വീട്ടിലേക്ക് നടക്കുന്നതിനിടക്ക് വീട്ടിലേക്ക് ആക്കാമെന്ന് പറഞ്ഞാണ് ബൈക്ക് യാത്രികന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയത്. പിന്നീട് ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ പീഡിപ്പിച്ച ശേഷം കുട്ടിയെ വഴിയിലുപേക്ഷിച്ച് കടന്ന് കളയുകയായിരുന്നു. 

കുട്ടിയുടെ കരച്ചില്‍ കേട്ടെത്തിയ സമീപവാസികള്‍ സ്‌കൂളിന്റെ തിരിച്ചറിയല്‍ കാര്‍ഡില്‍ നിന്നും വിലാസം മനസിലാക്കി വീട്ടുകാരെ അറിയിച്ചു. വീട്ടുകാര്‍ പൊലീസില്‍ പരാതിപ്പെട്ടിട്ടുണ്ട്. പെണ്‍കുട്ടിയുടെ മൊഴിയെടുത്ത പൊലീസ് സമീപത്തെ സിസിടിവി കാമറകള്‍ പരിശോധിച്ച് വരികയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

പാകിസ്ഥാന്‍ കോണ്‍ഗ്രസിനു വേണ്ടി പ്രാര്‍ഥിക്കുന്നു, യുവരാജാവിനെ പ്രധാനമന്ത്രിയാക്കാന്‍ ശ്രമിക്കുന്നു: പ്രധാനമന്ത്രി

ഇന്നും നാളെയും നാല് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്

400 സീറ്റ് തമാശ, 300 അസാധ്യം, ഇരുന്നുറു പോലും ബിജെപിക്ക് വെല്ലുവിളി: ശശി തരൂര്‍

ഐ ലൈനര്‍ കൊണ്ട് അമ്മാമയുടെ കയ്യില്‍ ടാറ്റൂ; 'വെക്കേഷനായാല്‍ എന്തൊക്കെ കാണണം'; ചിത്രവുമായി സുജാത