കേരളം

കന്യാസ്ത്രീയെ വധിക്കാന്‍ ശ്രമിച്ചു; സഹോദരിയെ ഭീഷണിപ്പെടുത്തി: ബിഷപ്പിന്റെ അടുപ്പക്കാരന് എതിരെ കേസ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് എതിരെ പീഡന പരാതി നല്‍കിയ കന്യാസ്ത്രീയെ വധിക്കാന്‍ ശ്രമിച്ച പരാതിയിലും കേസെടുത്തു. ജലന്ധര്‍ രൂപതയിലെ വൈദികന്റെ സഹോദരനായ തോമസ് ചാട്ടുപറമ്പിലിന് എതിരെയാണ് കേസ്. മഠത്തിലെ ജീവനക്കാരന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കന്യാസ്ത്രീ പരാതി നല്‍കിയത്. കന്യാസ്ത്രീയെ നിരീക്ഷിക്കാനും വാഹനത്തിന്റെ ബ്രേക്ക് അഴിച്ചുവയ്ക്കാനും ഇയാള്‍ നിര്‍ദേശം നല്‍കിയെന്നാണ് മഠത്തിലെ ജീവനക്കാരന്റെ വെളിപ്പെടുത്തല്‍. 

കന്യാസ്ത്രീയെട സഹോദരിയെ ഭീഷണിപ്പെടുത്തിയ സംഭത്തിലും തോമസ് ചാട്ടുപറമ്പിലിന് എതിരെ കാലടി പൊലീസ് കേസെടുത്തിട്ടുണ്ട്. 
ബിഷപ്പിന് ഒപ്പം തോമസ് നേരത്തെ പരാതിക്കാരിയുടെ വീട്ടില്‍ വന്നിട്ടുണ്ട്. ബിഷപ്പിന് എതിരെയുള്ള പരാതി പിന്‍വലിക്കാന്‍ കന്യാസ്ത്രീയെ നിര്‍ബന്ധിക്കണം എന്നാവശ്യപ്പെട്ട് കഴിഞ്ഞ ജൂണ്‍ 24നാണ് എത്തിയത്. ഇക്കാര്യം പലവട്ടം ആവശ്യപ്പെട്ടതായും കന്യാസ്ത്രീയുടെ മൂത്ത സഹോദരിയുടെ പരാതിയില്‍ പറയുന്നു. 

ആവശ്യം നിരസിച്ചപ്പോള്‍ കുടുംബക്കാര്‍ക്ക് പല ബുദ്ധിമുട്ടുകളും ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തി. രണ്ടുദിവസം കഴിഞ്ഞപ്പോള്‍ ഫോണിലൂടെ വിളിച്ച് വധഭീഷണി മുഴക്കി. അന്ന ഭീഷണി കാര്യമാക്കിയിരുന്നില്ല. ഇപ്പോള്‍ ഭീതി തോന്നുന്നതായും സഹോദരി പരാതിയില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്