കേരളം

'അപൂര്‍വ്വരോഗ'വുമായി കളക്ടര്‍ ബ്രോ ആശുപത്രിയില്‍; രോ​ഗവിവരം വെളിപ്പെടുത്തി പ്രശാന്ത് നായർ 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: 'കളക്ടര്‍ ബ്രോ' എന്ന പേരിൽ അറിയപ്പെടുന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ പ്രശാന്ത് നായര്‍ക്ക് അപൂർവരോഗം. കൊച്ചിയിലെ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് സെന്ററിൽ ചികിത്സയിലാണ് ഇപ്പോൾ അദ്ദേഹം. പ്രശാന്ത് നായർ തന്നെയാണ് രോ​ഗവിവരം പുറത്തുവിട്ടത്.

തന്റെ ഔദ്യോ​ഗിക ഇൻസ്റ്റ​​ഗ്രാം പേജിൽ പങ്കുവച്ച ഹോസ്പിറ്റലിൽ നിന്നുള്ള ചിത്രത്തിനൊപ്പമാണ് രോ​ഗവിവരങ്ങളും വെളിപ്പെടുത്തിയത്.  അക്യൂട്ട് സെന്‍സറി ന്യൂറല്‍ ഹിയറിങ് ലോസ് എന്ന അപൂര്‍വ രോഗമാണ് തനിക്കെന്ന് അദ്ദേഹം കുറിപ്പിൽ പറയുന്നു. ആശങ്കപ്പെടേണ്ടതില്ലെന്നും  ചികിത്സ പുരോഗമിക്കുകയാണെന്ന് അദ്ദേഹം കുറിച്ചു. ജീവിതം എല്ലാ ദിവസവും എന്തെങ്കിലും പുതുമ സമ്മാനിക്കുമെന്നും മനുഷ്യനാണെന്ന് സ്വയം തിരിച്ചറിയുന്നതിങ്ങനെയാണെന്നും പ്രശാന്ത് നായർ പറയുന്നു.

എംആര്‍ഐ സ്‌കാനിങ് ഉൾപ്പെടെ നിരവധി പരിശോധനകൾ പൂർത്തീകരിച്ചെന്നും മരുന്നുകളോടു നന്നായി പ്രതികരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രിയിൽ നിന്ന് മകൾ പകർത്തിയ തന്റെ ചിത്രമാണ് അദ്ദേഹം പങ്കുവച്ചിട്ടുള്ളത്. മകളെടുത്ത ചിത്രങ്ങൾ കാണുമ്പോഴുള്ള സന്തോഷവും കുറിപ്പിൽ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍

ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കര്‍ഷകന്‍ മരിച്ചു

'യുവന് ഭക്ഷണം വാരിക്കൊടുത്ത് ഇളയരാജ'; മൗറീഷ്യസില്‍ വച്ച് കണ്ടുമുട്ടി അച്ഛനും മകനും