കേരളം

അഭിലാഷ് ടോമി ഇന്ത്യയിലേക്ക്, ഒരാഴ്ചക്കുളളില്‍ നാട്ടിലെത്തിക്കുമെന്ന് നാവികസേന

സമകാലിക മലയാളം ഡെസ്ക്

ഗോള്‍ഡന്‍ ഗ്ലോബ് പായ്‌വഞ്ചി മത്സരത്തിനിടെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അപകടത്തില്‍പ്പെട്ട നേവി കമാന്‍ഡര്‍ അഭിലാഷ് ടോമി ഇന്ത്യയിലേക്ക്. പായ് വഞ്ചി തകര്‍ന്ന് നടുവിന് പരിക്കേറ്റ അഭിലാഷ് ടോമി ന്യൂ ആംസ്റ്റര്‍ഡാം ദ്വീപില്‍ ചികിത്സയിലാണ്. ഇവിടെ നിന്ന് ഒരാഴ്ചക്കുളളില്‍ അഭിലാഷിനെ ഇന്ത്യയില്‍ എത്തിക്കാനാണ് നാവികസേനയുടെ തീരുമാനം. ഇതിന്റെ ഭാഗമായി ഐഎന്‍എസ് സത്പുര നാളെ ആംസ്റ്റര്‍ഡാമില്‍ എത്തും. 

ദിവസങ്ങള്‍ക്ക് മുന്‍പ് ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍നിന്ന് 3704 കിലോമീറ്റര്‍ അകലെ കൊടുങ്കാറ്റില്‍ 'തുരീയ' എന്ന പായ്‌വഞ്ചി തകര്‍ന്നാണ് അഭിലാഷ് അപകടത്തില്‍പ്പെട്ടത്. നടുവിന് പരിക്കേറ്റ് വഞ്ചിയില്‍ കിടന്ന അഭിലാഷിന്റെ ജീവന്‍ രക്ഷിക്കുന്നതിന് വിപുലമായ ശ്രമങ്ങളാണ് നടന്നത്. തുടര്‍ന്ന് ഫ്രഞ്ച് യാനം ഒസിരിസാണ് അഭിലാഷിനെ രക്ഷപ്പെടുത്തിയത്. ആംസ്റ്റര്‍ഡാമില്‍ എത്തിച്ച അഭിലാഷിന് ചികിത്സ നല്‍കി വരുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് സുതാര്യവും നീതിപൂര്‍വവുമായ വോട്ടെടുപ്പ് നടന്നില്ല; തെരഞ്ഞെടുപ്പ് കമ്മീഷന് വിഡി സതീശന്റെ പരാതി

'പറക്കും സീഫെര്‍ട്!'- ഡൈവടിച്ച് റണ്ണടിക്കാന്‍ കിവി താരത്തിന്റെ ശ്രമം (വീഡിയോ)

മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, 41 ഡിഗ്രി വരെ ചൂട്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് നാളുകൾ എണ്ണിക്കഴിയുന്ന പോലെയായിരുന്നു'; കാൻസർ കാലത്തെ കുറിച്ച് മനീഷ കൊയ്‌രാള

ടീമിന്റെ 'തലവര' മാറ്റുന്നവര്‍!