കേരളം

കൊളേജ് അധ്യാപകന്‍ വിദ്യാര്‍ത്ഥികളെ പ്രകൃതിവിരുദ്ധ പീഡനം നടത്തിയതായി പരാതി

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: അധ്യാപകനെതിരെ പീഡന പരാതിയുമായി കൊളേജ് വിദ്യാര്‍ഥികള്‍. മണ്ണാര്‍ക്കാട് എംഇഎസ് കോളജ് വിദ്യാര്‍ത്ഥികളാണ് പോലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ കോളജ് യൂണിയനിലെ സാമ്പത്തിക തട്ടിപ്പ് പുറത്തു കാട്ടിയതിന് പിന്നാലെ വ്യാജ പരാതി നല്‍കുകയായിരുന്നുവെന്നാണ് കൊളേജ് അധികൃതരുടെ വാദം.

ബോയ്‌സ് ഹോസ്റ്റലില്‍ ജൂനിയര്‍ വിദ്യാര്‍ഥികളെ അധ്യാപകനും കൂട്ടാളികളും റാഗ് ചെയ്യുകയും, പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നുമാണ് പരാതിയില്‍ പറയുന്നത്. ആറ് മാസം മുമ്പാണ് പീഡനം നടന്നത്. കോളേജ് മാനേജ്‌മെന്റെിന് പരാതി നല്‍കിയിട്ടും, നടപടി എടുത്തില്ലെന്നും ഇവര്‍ പറയുന്നു.

എന്നാല്‍ കോളേജ് മാഗസിന്‍ ഇറക്കുന്നതുമായി ബന്ധപ്പെട്ട് ഈ വിദ്യാര്‍ത്ഥികള്‍, വ്യാജ രസീത് ഉണ്ടാക്കി തട്ടിപ്പുനടത്തിയതിന്റെ പേരില്‍, നടപടി നേരിടുകയാണെന്നും, ഈ സാഹചര്യത്തിലാണ് അധ്യാപകനെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്