കേരളം

ഇത് റോഡോ ? ഇതു വഴി ഓടാനില്ലെന്ന് ബസുകള്‍ , ഒക്ടോബര്‍ അഞ്ചു മുതല്‍ സര്‍വീസുകള്‍ നിര്‍ത്തിവെക്കുന്നു 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി :  എറണാകുളത്ത് നിന്നും ജില്ലാ ആസ്ഥാനമായ കാക്കനാട്ടേക്കുള്ള ബസ്സുകള്‍ സര്‍വീസുകള്‍ നിര്‍ത്തിവെക്കുന്നു. പാലാരിവട്ടം മുതല്‍ കാക്കനാട് വരെയുള്ള റോഡ് സഞ്ചാരയോഗ്യമല്ലാത്ത വിധത്തില്‍ തകര്‍ന്ന സാഹചര്യത്തിലാണ് ബസ്സുടമകളുടെ തീരുമാനം. ഒക്ടോബര്‍ അഞ്ചു മുതല്‍ ഇതുവഴിയുള്ള സര്‍വീസുകള്‍ നിര്‍ത്തിവെക്കുമെന്ന് ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് നെല്‍സണ്‍ മാത്യുവും സെക്രട്ടറി കെബി സുധീറും അറിയിച്ചു. 

കാല്‍നട പോലും സാധ്യമാകാത്ത തരത്തില്‍ റോഡ് തകര്‍ന്നതായി നാട്ടുകാര്‍ പറയുന്നു. പാലാരിവട്ടം മുതല്‍ കാക്കനാട് വരെയുള്ള ഭാഗത്ത് നൂറിലേറെ കുഴികളാണ് ഒരുഭാഗത്തേക്ക് മാത്രമുള്ളത്. കനത്ത മഴക്കാലം കൂടി കഴിഞ്ഞതോടെ സ്ഥിതി അതീവ ഗുരുതരമാണ്. ഏതുനിമിഷവും വാഹനങ്ങള്‍ തങ്ങളുടെ മേലേക്ക് കയറുമെന്ന പേടിയിലാണ് കാല്‍നട യാത്രക്കാരും ഇതിലൂടെ സഞ്ചരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

വൈദ്യുതി ഉപയോഗം പരിധിക്കപ്പുറം കടന്നാല്‍ ഗ്രിഡ് സ്വയം നിലച്ച് ഇരുട്ടിലാകും, മുന്നറിയിപ്പുമായി കെഎസ്ഇബി; കണ്‍ട്രോള്‍ റൂം സംവിധാനം

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍

കൈയ്യും കാലും ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തി കടന്ന് ഒൻപതു വയസ്സുകാരൻ; റെക്കോർഡ് നേട്ടം

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു