കേരളം

ക്ലാസ് മുറിയില്‍ വിലസി മൂര്‍ഖന്‍;അലറിക്കരഞ്ഞ് കുഞ്ഞുങ്ങള്‍, ഒടുവില്‍ പിടികൂടി

സമകാലിക മലയാളം ഡെസ്ക്

തുറവൂര്‍: ക്ലാസ് മുറിയില്‍ വിലസിയ മൂര്‍ഖന്‍ പാമ്പിനെ രക്ഷിതാക്കളും നാട്ടുകാരും ചേര്‍ന്ന് പിടികൂടി. കോടംതുരുത്ത് ഗവ.എല്‍.പി.സ്‌കൂളില്‍ കഴിഞ്ഞ ദിവസം രാവിലെ ഒമ്പതരയോടെയാണ് സംഭവം. സ്വീപ്പറായ സ്ത്രീയാണ് ക്ലാസുമുറിയിലെ വേസ്റ്റ് ബോക്‌സിനരികില്‍ ചുരുണ്ട് കിടന്ന മൂര്‍ഖനെ ആദ്യം കണ്ടത്. ക്ലാസില്‍ നിറയെ കുട്ടികളുണ്ടായിരുന്നു. പാമ്പ് ഇഴയാന്‍ തുടങ്ങിയതോടെ കുട്ടികള്‍ കൂട്ട കരച്ചിലിലായി. 

സ്‌കൂളില്‍ ആ സമയത്ത് ഉണ്ടായിരുന്ന രക്ഷിതാക്കളും ടീച്ചര്‍മാരും ഓടിയെത്തിയെങ്കിലും മൂര്‍ഖന്‍ ചീറ്റിയതിനാല്‍ അകന്നു മാറി. സ്‌കൂളിന് മുന്‍വശം ദേശീയ പാതയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക്ക് പൊലീസുകാരന്റെ സഹായത്തോടെയാണ് രക്ഷിതാക്കള്‍ പാമ്പിനെ ക്ലാസില്‍ നിന്നും നീക്കം ചെയ്തത്. ദേശീയപാതയോട് ചേര്‍ന്ന സ്‌കൂള്‍ കെട്ടിടത്തിലെ ഒന്നാം സ്റ്റാന്‍ഡേര്‍ഡ് ക്ലാസുമുറിയിലാണ് പാമ്പ് കയറിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

വേനലവധിക്ക് ശേഷം സ്‌കൂളുകള്‍ ജൂണ്‍ മൂന്നിന് തുറക്കും

'വോട്ട് എല്ലാ വര്‍ഷവും ചെയ്യാറുണ്ട്, ഇപ്പോള്‍ ഓണ്‍ലൈനായിട്ടൊക്കെ ചെയ്യാമല്ലോ'; ജ്യോതികയ്ക്ക് ട്രോള്‍

'സഖാവെ ഇരുന്നോളൂ, എംഎല്‍എയ്ക്ക് മുന്‍ സീറ്റ് ഒഴിഞ്ഞു കൊടുത്തു; മെമ്മറി കാര്‍ഡ് കാണാതായതില്‍ കണ്ടക്ടറെ സംശയം; അവന്‍ ഡിവൈഎഫ്‌ഐക്കാരന്‍'

ചര്‍മ്മം കറുത്തു കരിവാളിച്ചോ? ടാൻ ഒഴിവാക്കാൻ പറ്റിയ ഐറ്റം അടുക്കളയിലുണ്ട്, അറിഞ്ഞിരിക്കാം ഉരുളക്കിഴങ്ങിന്റെ ​ഗുണങ്ങൾ