കേരളം

'ചക്കര'ക്ക് അയച്ചത് 'ചക്കരക്കുളത്തിൽ' ; സിപിഎം നേതാവിന്റെയും ഡിവൈഎഫ്ഐ വനിതാ നേതാവിന്റെയും തെന്മലയിലെ 'ഉല്ലാസ'ത്തിൽ പാർട്ടി അന്വേഷണം

സമകാലിക മലയാളം ഡെസ്ക്


ആലപ്പുഴ : ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പ്രചാരണത്തിന് പാര്‍ട്ടി നിയോഗിച്ച സിപിഎം നേതാവ് പ്രചാരണത്തിനു പോകാതെ ഡിവൈഎഫ്‌ഐ വനിതാ നേതാവിനൊപ്പം തെന്മല വിനോദ സഞ്ചാരകേന്ദ്രത്തില്‍ ഉല്ലാസത്തിനു പോയ സംഭവത്തില്‍ സിപിഎം. അന്വേഷണം നടത്തുന്നു.  ഇരുവരും തെന്മല വിനോദ സഞ്ചാരകേന്ദ്രത്തില്‍വെച്ച് പകര്‍ത്തിയ ചിത്രങ്ങള്‍ പുറത്തായിരുന്നു. വനിതാ നേതാവിന്റെയും സഹകരണ ബാങ്ക് ജീവനക്കാരനായ സിപിഎം പ്രാദേശിക നേതാവിന്റെയും പ്രണയസല്ലാപ ദൃശ്യങ്ങളാണ് വാട്‌സാപ്പ് ഗ്രൂപ്പിലൂടെ വൈറലായത്. 

ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ സംഭവത്തില്‍ അന്വേഷണത്തിന് പാര്‍ട്ടി കമ്മിഷനെ നിയോഗിച്ചു. മുതിര്‍ന്ന അംഗങ്ങളായ കെ.പി. രാജഗോപാല്‍, വിശ്വനാഥപിള്ള എന്നിവരെയാണ് അന്വേഷണത്തിനായി ചുമതലപ്പെടുത്തിയത്.ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ ഇവര്‍ക്കെതിരേ ഏരിയ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് അന്വേഷണം.  

സിപിഎം നേതാവ് കാമുകിയുടെ നമ്പര്‍ മൊബൈലില്‍ ചക്കര എന്നായിരുന്നു സേവ് ചെയ്തിരുന്നത്. അതേസമയം ചക്കരക്കുളം എന്നൊരു വാട്‌സാപ്പ് കൂട്ടായ്മയില്‍ അംഗമായിരുന്ന നേതാവ് ചക്കരയ്ക്കായി അയച്ച ദൃശ്യങ്ങള്‍ ചക്കരക്കുളം എന്ന ഗ്രൂപ്പിലേക്ക് പോയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഗ്രൂപ്പിലെ ചിലര്‍ ദൃശ്യങ്ങള്‍ ജില്ലാ നേതാക്കള്‍ക്ക് അയച്ചുകൊടുക്കുകയായിരുന്നു. 

തെരഞ്ഞെടുപ്പ് പ്രചാരണത്തിനു പോകാതെ ഉല്ലാസത്തിന് പോയതു ഗൗരവമായി കാണണമെന്നും വിവാഹിതരായ ഇരുവരുടെയും നടപടി പാര്‍ട്ടിക്കു നാണക്കേടുണ്ടാക്കുന്നതാണെന്നും കാണിച്ച് പ്രാദേശിക സിപിഎം നേതാക്കള്‍ സംസ്ഥാന സെക്രട്ടറിക്കു പരാതി നല്‍കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്