കേരളം

ബാലഭാസ്‌കറിന് ബോധം തെളിഞ്ഞു; ആരോഗ്യനിലയില്‍ ശുഭസൂചനകള്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:വാഹനാപകടത്തില്‍ പരുക്കേറ്റ് ഗുരുതരനിലയില്‍ കഴിയുന്ന പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌കറിന്റെ ആരോഗ്യനിലയില്‍ പുരോഗതി. വെന്റിലേറ്ററില്‍ കഴിയുന്ന ബാലഭാസ്‌കറിന്റെ ബോധം തെളിഞ്ഞതായി ഡോക്ടര്‍മാര്‍ അറിയിച്ചു. എന്നാല്‍ പൂര്‍ണമായും ബോധം വീണ്ടെടുക്കാനായില്ലെന്നു ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. 

കഴിഞ്ഞ 25 നാണ്  ബാലഭാസ്‌കര്‍ കുടുംബസമേതം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെടുന്നത്. കാര്‍ മരത്തിലിടിച്ച് ഏകമകള്‍ ഒന്നര വയസ്സുകാരി തേജസ്വിനി ബാല മരിച്ചു. ബാലഭാസ്‌കര്‍ക്കും, ഭാര്യ ലക്ഷ്മിക്കും, വാഹനം ഓടിച്ച സുഹൃത്ത് അര്‍ജുനും ഗുരുതരമായി പരുക്കേറ്റിരുന്നു. 

ദേശീയപാതയില്‍ പള്ളിപ്പുറം സിആര്‍പിഎഫ് ക്യാംപ് ജംക്ഷനു സമീപം പുലര്‍ച്ചെ നാലോടെയായിരുന്നു അപകടം. നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ വലതുവശത്തേക്കു തെന്നിമാറി റോഡരികിലെ മരത്തില്‍ ഇടിക്കുകയായിരുന്നു. ബാലഭാസ്‌കറിന്റെ തലച്ചോറിനും കഴുത്തെല്ലിനും നട്ടെല്ലിനും ശ്വാസകോശത്തിനും സാരമായി ക്ഷതമേറ്റു.  അര്‍ജുന്‍ അപകടനില തരണം ചെയ്തു.മകളുടെ പേരിലുള്ള വഴിപാടുകള്‍ക്കായി 23 നു തൃശൂര്‍ക്കു പോയ കുടുംബം ക്ഷേത്രദര്‍ശനം കഴിഞ്ഞ് 24 നു രാത്രിയോടെ തിരുമലയിലെ വീട്ടിലേക്കു മടങ്ങിയതാണ്. ബാലഭാസ്‌കറും മകളും മുന്‍സീറ്റിലായിരുന്നു.

വാഹനത്തിന്റെ ഒരു ഭാഗം തകര്‍ത്തു പുറത്തെടുത്ത തേജസ്വിനിയെ പൊലീസ് വാഹനത്തില്‍ ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഫലമുണ്ടായില്ല. മറ്റുള്ളവരെ ആംബുലന്‍സുകളില്‍ മെഡിക്കല്‍ കോളജിലും പിന്നീടു സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. െ്രെഡവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണു പൊലീസിന്റെ നിഗമനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

മണിക്കൂറുകള്‍ക്കകം ടിക്കറ്റ് വിറ്റുതീര്‍ന്നു; നവകേരള ബസ് ആദ്യ യാത്ര ഹിറ്റ്

19 കാരനെ സിമന്റ് മിക്സർ മെഷീനിലിട്ട് കൊന്നു, മൃതദേഹം വേസ്റ്റ് കുഴിയില്‍ തള്ളി: തമിഴ്നാട് സ്വദേശി അറസ്റ്റിൽ

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്