കേരളം

മകളുടെ വിവാഹത്തിനെത്തിയ അതിഥികളെ എത്തിച്ചത് സർക്കാർ വാഹനത്തിൽ; പ്രിൻസിപ്പൽ ഫോറസ്റ്റ് കൺസർവേറ്റർക്കെതിരേ അന്വേഷണം

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: മകളുടെ വിവാഹത്തിന്  സർക്കാർ വാഹനങ്ങളിൽ അതിഥികളെ എത്തിച്ച പ്രിൻസിപ്പൽ ഫോറസ്റ്റ് കൺസർവേറ്റർ മുഹമ്മദ് നൗഷാദിനെതിരെ അന്വേഷണത്തിന് ഉത്തരവ്. തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 40 കിലോമീറ്റർ ദൂരെയുള്ള വിവാഹ മണ്ഡപത്തിലേയ്ക്ക് പല തവണയായി വാഹനങ്ങള്‍ ഓടിയതാണ് അന്വേഷിക്കാൻ ഉത്തരവിട്ടിരിക്കുന്നത്. വനം വകുപ്പ് മേധാവിയോട് അന്വേഷണം നടത്താൻ വകുപ്പ് മന്ത്രി കെ രാജുവാണ് നിർദ്ദേശം നൽകിയത്. 

അതേസമയം നടപടിയെ മുഹമ്മദ് നൗഷാദ് ന്യായീകരിച്ചു. സർക്കാർ വാഹനങ്ങൾ ദുരുപയോഗം ചെയ്തത് സംബന്ധിച്ച ചോദ്യങ്ങൾക്ക്, ഇതെല്ലാം സാധാരണമാണെന്നായിരുന്നു പ്രിൻസിപ്പൽ കൺസർവേറ്റർ ഓഫ് ഫോറസ്റ്റിന്റെയും പ്രതികരണം. 

തൃശ്ശൂർ എരുമപ്പെട്ടിക്ക് സമീപമുള്ള പന്നിത്തടത്തേക്കാണ് അതിഥികളേയും കൂട്ടി സര്‍ക്കാര്‍ വാഹനങ്ങളില്‍ പോയത്. മച്ചാട് റേഞ്ചിലെ ഇഗ്നേഷ്യസ് എന്ന ഉദ്യോഗസ്ഥന്റെ നിർദ്ദേശ പ്രകാരമാണ് വാഹനങ്ങൾ എത്തിയത് എന്നാണ് ഡ്രൈവർ പറഞ്ഞത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്