കേരളം

കുട്ടികളുടെ നഗ്നചിത്രങ്ങള്‍ പങ്കുവെച്ചതിന് 12 പേര്‍ പിടിയില്‍, 16 കേസ്, ഓപ്പറേഷന്‍ 'പി ഹണ്ടി'ല്‍ ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : കുട്ടികളുടെ നഗ്ന ചിത്രം സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്ത കേസില്‍ 12 പേര്‍ അറസ്റ്റില്‍. സംഭവവുമായി ബന്ധപ്പെട്ട് 16 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇന്റര്‍പോളിന്റെ നിര്‍ദേശപ്രകാരം സംസ്ഥാന വ്യാപകമായി പൊലീസ് റെയ്ഡ് നടത്തുകയാണ്. 

ദക്ഷിണമേഖല എഡിജിപി മനോജ് എബ്രഹാമിന്റെ മേല്‍നോട്ടത്തിലാണ് റെയ്ഡ് നടത്തുന്നത്. ഫെയ്‌സ്ബുക്ക്, വാട്‌സ് ആപ്പ്, ടെലഗ്രാം, ഇന്‍സ്റ്റഗ്രാം തുടങ്ങി നവ മാധ്യമങ്ങള്‍ വഴിയാണ് പിടിയിലായവര്‍ ചിത്രങ്ങള്‍ കൈമാറിയിരുന്നത്. ഇതുസംബന്ധിച്ച പരിശോധനകള്‍ സൈബർ പൊലീസ് സംഘം തുടരുകയാണ്. 

ഓപ്പറേഷന്‍ പി ഹണ്ട് എന്ന പേരിലുള്ള പരിശോധനയില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പൊലീസിന് ലഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. കുട്ടികളുടെ നൂറുകണക്കിന് നഗ്നചിത്രങ്ങള്‍ പൊലീസിന് ലഭിച്ചു. ഇവ മിക്കതും മലയാളി കുട്ടികളുടേതാണെന്ന് കണ്ടെത്തിയതായും പൊലീസ് സൂചിപ്പിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്