കേരളം

രാഹുലിനെ നേരിടാന്‍ തുഷാര്‍ ; എന്‍ഡിഎ കേരളത്തിലെ രാഷ്ട്രീയ ബദലാകുമെന്ന് അമിത് ഷാ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി മല്‍സരിക്കുന്നതിലൂടെ ദേശീയ ശ്രദ്ധയാകര്‍ഷിച്ച വയനാട്ടില്‍ എന്‍ഡിഎയും പോരാട്ടം കടുപ്പിക്കുന്നു. ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയാണ് വയനാട്ടില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ് ട്വീറ്റിലൂടെ തുഷാറിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. 

ഊര്‍ജ്ജസ്വലനായ യുവനേതാവാണ് തുഷാര്‍ വെള്ളാപ്പള്ളിയെന്ന് അമിത് ഷാ ട്വീറ്റില്‍ കുറിച്ചു. എന്‍ഡിഎ കേരളത്തിലെ രാഷ്ട്രീയ ബദലാകുമെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു.
 

രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ തുഷാര്‍ ബിജെപി കേന്ദ്രനേതാക്കളുമായി ടെലഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു. ബിഡിജെഎസ് ഇപ്പോള്‍ നിര്‍ത്തിയ പൈലി വാത്യാട്ടിനെ പിന്‍വലിക്കുമെന്നും, രാഹുലിനെതിരെ ശക്തനായ സ്ഥാനാര്‍ത്ഥി വരുമെന്നും അറിയിച്ചിരുന്നു. സ്ഥാനവാര്‍ത്ഥി ആരായിരിക്കുമെന്ന് ബിജെപി കേന്ദ്രനേതൃത്വം പ്രഖ്യാപിക്കുമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. 

വേണ്ടി വന്നാല്‍ ബിഡിജെഎസിന് അനുവദിച്ച് വയനാട് സീറ്റ് ബിജെപിക്ക് നല്‍കാന്‍ ഒരുക്കമാണെന്നും തുഷാര്‍ അറിയിച്ചു. എന്നാല്‍ സീറ്റ് മാറ്റം പരിഗണിക്കാതിരുന്ന ബിജെപി നേതൃത്വം, ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ വയനാട്ടില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി തീരുമാനിക്കുകയായിരുന്നു. നേരത്തെ തൃശൂരില്‍ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ച തുഷാര്‍ അവിടെ പ്രചാരണം തുടങ്ങിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ദിരയെ ഞെട്ടിച്ച മണ്ഡലം, രണ്ടു തവണ ബിജെപിക്കൊപ്പം നിന്ന റായ്ബറേലി; രാഹുലിന് കാര്യങ്ങള്‍ എളുപ്പമോ?

ഓടുന്ന ട്രെയിനില്‍ വച്ച് യുവതിയെ മുത്തലാഖ് ചൊല്ലി; ഭര്‍ത്താവ് മുങ്ങി

നടിയെ രഹസ്യവിവാഹം ചെയ്‌തെന്ന് വാര്‍ത്തകള്‍; താന്‍ നയന്റീസ് കിഡ് സിങ്കിള്‍ എന്ന് ജയ്

ജാഗ്രതൈ!; മാര്‍ച്ച് പാദത്തില്‍ നിരോധിച്ച വാട്‌സ്ആപ്പ് അക്കൗണ്ടുകളുടെ എണ്ണം രണ്ടുകോടിയില്‍പ്പരം, ഇരട്ടി വര്‍ധന

'അന്നും ഞാന്‍ നായകനല്ല...' ക്യാപ്റ്റന്‍സി നഷ്ടത്തില്‍ മൗനം വെടിഞ്ഞ് രോഹിത്