കേരളം

'രാഹുല്‍ഗാന്ധി എഴുന്നേറ്റ് നടക്കാന്‍ വയ്യാത്ത പുലി' ; പരിഹാസവുമായി ജി സുധാകരന്‍

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ : കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ പരിഹസിച്ച് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. എഴുന്നേറ്റ് നടക്കാന്‍ വയ്യാത്ത പുലിയാണ് രാഹുല്‍ഗാന്ധിയെന്ന് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. വടക്കേ ഇന്ത്യയില്‍ നിന്നും ആര്‍എസ്എസിനെ പേടിച്ചോടിയ പുലിയാണ് രാഹുലെന്നും സുധാകരന്‍ പരിഹസിച്ചു. രാഹുല്‍ഗാന്ധി വയനാട്ടില്‍ ഇടതുപക്ഷത്തിനെതിരെ മല്‍സരിക്കുന്നതിനെ വിമര്‍ശിച്ചാണ് സുധാകരന്റെ പരാമര്‍ശം. 

വയനാട്ടില്‍ രാഹുല്‍ഗാന്ധി മല്‍സരിക്കുന്നതിനെതിരെ ഇടതുനേതാക്കള്‍ രംഗത്തു വന്നിരുന്നു. ബിജെപി മുഖ്യശത്രുവെന്ന് പറയുന്ന രാഹുല്‍ഗാന്ധി, വയനാട്ടില്‍ ഇടതുസ്ഥാനാര്‍ത്ഥിക്കെതിരെ മല്‍സരിക്കുന്നത് രാജ്യത്തെ ജനങ്ങളില്‍ എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ചോദിച്ചു. 

രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും വിമര്‍ശിച്ചു. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥികളിലൊരാള്‍ മാത്രമാണ് രാഹുല്‍ഗാന്ധി. വയനാട്ടില്‍ രാഹുലിനെ തോല്‍പ്പിക്കാന്‍ ഇടതുമുന്നണി കഠിനപോരാട്ടം കാഴ്ചവെക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

ഒന്നാം സ്ഥാനം പോയി; ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യക്ക് തിരിച്ചടി, തലപ്പത്ത് ഓസ്‌ട്രേലിയ

എന്താണ് മഹിളാ സമ്മാന്‍ സേവിങ് സര്‍ട്ടിഫിക്കറ്റ്?, അറിയേണ്ടതെല്ലാം

കൊടുംചൂട് തുടരുന്നു, രണ്ടു ജില്ലകളില്‍ ഉഷ്ണ തരംഗ സാധ്യത; യെല്ലോ അലര്‍ട്ട്

എട മോനെ... 'കമ്മിന്‍സ് അണ്ണന്റെ' കരിങ്കാളി റീല്‍സ്! (വീഡിയോ)