കേരളം

സ്‌കൂട്ടറില്‍ രഹസ്യഅറ നിര്‍മിച്ച് മദ്യക്കടത്ത്; യുവാവിനെ നാടകീയമായി പിടികൂടി 

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: സ്‌കൂട്ടറില്‍ രഹസ്യഅറ തയ്യാറാക്കി വിദേശമദ്യം കടത്തുന്നതിനിടെ യുവാവ് പിടിയില്‍. അന്തിക്കാട് എക്‌സൈസ് ഉദ്യോഗസ്ഥരാണ് തൃശൂര്‍ മുറ്റിച്ചൂരില്‍ വച്ച് നാടകീയമായി യുവാവിനെ പിടികൂടിയത്. 

മദ്യശാലകള്‍ അവധി ദിവസമായതിനാല്‍ മദ്യത്തിന്റെ കരിഞ്ചന്ത കച്ചവടം വ്യാപകമാണെന്നായിരുന്നു എക്‌സൈസിന് ലഭിച്ച സന്ദേശം.  തെരഞ്ഞെടുപ്പ് പ്രചാരണം മുന്നില്‍ക്കണ്ട് വന്‍തോതില്‍ അനധികൃത മദ്യക്കച്ചവടം നടക്കുന്നതായും വിവരം ലഭിച്ചിരുന്നു. ഇങ്ങനെ, മദ്യം വില്‍ക്കുന്ന മുറ്റിച്ചൂര്‍ സ്വദേശി കണ്ണനെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിന്‍തുടര്‍ന്നു. മാഹിയില്‍ നിന്ന് എത്തിച്ച വിദേശമദ്യം സ്‌കൂട്ടറില്‍ ഒളിപ്പിച്ച് വില്‍ക്കാന്‍ പോകുന്നതിനിടെയാണ് കുടുങ്ങിയത്. ഇരുപത്തിയെട്ടു കുപ്പി വിദേശമദ്യം കണ്ടെടുത്തു. 

സ്‌കൂട്ടറിന്റെ മുന്നിലും പിന്‍ചക്രത്തിനു മുകളിലുമായും പ്രത്യേക അറയിലായിരുന്നു മദ്യം ഒളിപ്പിച്ചിരുന്നത്. മാഹിയില്‍ എന്നും നിസാര വിലക്ക് വാങ്ങി അനധികൃതമായി മുറ്റിച്ചൂരിലെത്തിച്ച് നാലും അഞ്ചും ഇരട്ടി വിലയ്ക്കാണ് മദ്യം വിറ്റിരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൈഡ് തരാത്തതല്ല പ്രശ്‌നം, ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു; വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

നെല്ലിയമ്പം ഇരട്ടക്കൊല: പ്രതിക്ക് വധശിക്ഷ

'എന്തൊരു ക്യൂട്ട്!'- ലോകകപ്പ് ടീം പ്രഖ്യാപിച്ചത് കുട്ടികള്‍, ഹൃദയം കീഴടക്കി വീണ്ടും കിവികള്‍ (വീഡിയോ)

മിഖായേലിന്‍റെ വില്ലന്‍ ഇനി നായകന്‍: മാർക്കോയുമായി ഉണ്ണി മുകുന്ദൻ, സംവിധാനം ഹനീഫ് അദേനി

സംസാരിക്കുന്നതിനിടെ മൂക്കുത്തിയുടെ സ്‌ക്രൂ മൂക്കിനുള്ളിലേക്ക്; ശ്വാസകോശത്തില്‍ നിന്ന് വിദഗ്ധമായി പുറത്തെടുത്തു