കേരളം

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം നാളെവരെ ; ഇതുവരെ 113 പത്രികകള്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം നാളെ അവസാനിക്കും. സംസ്ഥാനത്ത് ഇതുവരെ 113 നാമനിര്‍ദേശ പത്രികകളാണ് സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്. ഇന്നലെ മാത്രം 29 പത്രികകള്‍ സമര്‍പ്പിച്ചു. 

വടകരയില്‍ അഞ്ചും കണ്ണൂര്‍, തൃശൂര്‍ മണ്ഡലങ്ങളില്‍ മൂന്നും പൊന്നാനി, വയനാട്, മലപ്പുറം, പാലക്കാട്, എറണാകുളം മണ്ഡലങ്ങളില്‍ രണ്ടും പത്രികകള്‍ ലഭിച്ചു. കോഴിക്കോട്, ചാലക്കുടി, ഇടുക്കി, കോട്ടയം മാവേലിക്കര, കൊല്ലം, ആറ്റിങ്ങള്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ഓരോ പത്രികയും സമര്‍പ്പിച്ചിട്ടുണ്ട്. 

പത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി നാളെ വൈകീട്ട് മൂന്നുമണിക്ക് അവസാനിക്കും. ഈ മാസം അഞ്ചിനാണ് സൂക്ഷ്മപരിശോധന. എട്ടാം തീയതി വരെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാം. കേരളത്തില്‍ ഏപ്രില്‍ 23 നാണ് വോട്ടെടുപ്പ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്സഭാ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ടം തുടങ്ങി; അമിത് ഷായ്‌ക്കൊപ്പം എത്തി വോട്ടുചെയ്ത് പ്രധാനമന്ത്രി, വിഡിയോ

കുടുംബപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മന്ത്രവാദം; തട്ടിപ്പ് സംഘം പിടിയില്‍

ഇരുചക്രവാഹനയാത്രയില്‍ ചെറുവിരലിന്റെ സൂക്ഷ്മചലനം പോലും അപകടമായേക്കാം; മുന്നറിയിപ്പ്

മണ്ണാര്‍ക്കാട് കോഴിഫാമില്‍ വന്‍ അഗ്നിബാധ; 3000 കോഴിക്കുഞ്ഞുങ്ങള്‍ ചത്തു

മുഖ്യമന്ത്രി 12 വരെ ഇന്തോനേഷ്യയില്‍, അവിടെ നിന്ന് സിംഗപ്പൂര്‍; മൂന്ന് രാജ്യങ്ങളില്‍ കുടുംബത്തോടൊപ്പം സ്വകാര്യ സന്ദര്‍ശനം