കേരളം

നേതാക്കളെ അവഹേളിക്കുന്ന പോസ്റ്റുകൾ; വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാലിനെതിരെ അന്വേഷണത്തിന് നിർദേശം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: രാഷ്ട്രീയ നേതാക്കളെ സാമൂഹിക മാധ്യമങ്ങളിലൂടെ പരിഹസിക്കുന്ന പോസ്റ്റുകൾ പ്രചരിപ്പിച്ചുവെന്ന പരാതിയിൽ വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാലിനെതിരെ അന്വേഷണത്തിന് നിർദേശം. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയാണ് അന്വേഷണത്തിന് നിർദേശിച്ചത്. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയോട് സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി അടിയന്തര റിപ്പോർട്ട് നൽകാനും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിർദേശത്തിൽ പറയുന്നു. 

ഷാഹിദാ കമാൽ സ്വന്തം ഫെയ്സ്ബുക്ക് പേജിലൂടെ രാഷ്ട്രീയ പാർട്ടികളെയും നേതാക്കളേയും അവഹേളിക്കുന്ന തരത്തിലുള്ള പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിലാണ് നടപടി. കോഴിക്കോട് സ്വദേശി നൗഷാദ് തെക്കേയിലാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയ്ക്ക് പരാതി നൽകിയത്. ജുഡീഷ്യൽ അധികാരമുള്ള വനിത കമ്മീഷൻ അംഗമായിരിക്കെ രാഷ്ട്രീയ ചായ്‍വോടെ പെരുമാറരുതെന്ന് വനിത കമ്മീഷൻ നിയമത്തിൽ പറയുന്നുണ്ട്. ഷാഹിദ കമാൽ ഈ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് പരാതിയിൽ വ്യക്തമാക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ

ലൈംഗിക അതിക്രമ കേസ്: എച്ച് ഡി രേവണ്ണയെ‌ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്