കേരളം

അയ്യപ്പന്റെ പേരില്‍ വോട്ട് പിടിച്ചു ; സുരേഷ് ഗോപിക്ക് നോട്ടീസ്, 48 മണിക്കൂറിനകം വിശദീകരണം നല്‍കണം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പെരുമാറ്റച്ചട്ട ലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്ക് ജില്ലാ കളക്ടറുടെ നോട്ടീസ്. ശബരിമലയുടെയും അയ്യപ്പന്റെയും പേര് പറഞ്ഞ് പ്രചാരണം നടത്തിയതിനാണ് നോട്ടീസ്.  48 മണിക്കൂറിനകം വിശദീകരണം നല്‍കണമെന്നാണ്  ആവശ്യപ്പെട്ടിരിക്കുന്നത്. പെരുമാറ്റച്ചട്ടലംഘനമാണ് സുരേഷ് ഗോപി നടത്തിയതെന്ന് ജില്ലാ കളക്ടര്‍ ടി വി അനുപമ വ്യക്തമാക്കി.

അയ്യപ്പന്‍ ഒരു വികാരം ആണെങ്കില്‍ കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലും അത് അലയടിച്ചിരിക്കുമെന്നും ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തിലാണ് താന്‍ വോട്ട് അപേക്ഷിക്കുന്നത് എന്നുമായിരുന്നു തൃശ്ശൂർ മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സുരേഷ് ​ഗോപി പറഞ്ഞത്. ശബരിമലയെ താൻ പ്രചാരണആയുധമാക്കുകയല്ല. പക്ഷേ കേരളത്തിലെ കുടുംബങ്ങൾ ചർച്ച ചെയ്യുന്നത് ഇതാണ് എന്നും സുരേഷ് ​ഗോപി പറഞ്ഞിരുന്നു. 

ശബരിമല തെരഞ്ഞെടുപ്പിൽ വോട്ട് പിടിക്കുന്നതിനായി ഉപയോ​ഗിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തേ രാഷ്ട്രീയപാർട്ടികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ആനുകൂല്യങ്ങള്‍ക്ക് എന്ന പേരില്‍ വോട്ടര്‍മാരുടെ പേരുകള്‍ ചേര്‍ക്കരുത്; രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

അല്ലു അർജുന്റെ 'ഷൂ ‍ഡ്രോപ് സ്റ്റെപ്പ്'; നേരിൽ കാണുമ്പോൾ പഠിപ്പിക്കാമെന്ന് വാർണറോട് താരം

പ്രമേഹ രോ​ഗികളുടെ ശ്രദ്ധയ്‌ക്ക്; വെറും വയറ്റിൽ ഇവ കഴിക്കരുത്

ബ്രിജ് ഭൂഷണ് സീറ്റില്ല; മകന്‍ കരണ്‍ ഭൂഷണ്‍ കൈസര്‍ഗഞ്ചില്‍ ബിജെപി സ്ഥാനാര്‍ത്ഥി