കേരളം

സംസ്ഥാനത്ത് സൂര്യഘാത മുന്നറിയിപ്പ് നീട്ടി; മൂന്ന് ദിവസം കനത്ത ചൂട്; ജാഗ്രത 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് സൂര്യതപ, സൂര്യാഘാത മുന്നറിയിപ്പുകള്‍ നീട്ടി. ഇന്നും നാളെയും മറ്റന്നാളും വയനാട് ഒഴികെയുള്ള ജില്ലകളില്‍ ഉയര്‍ന്ന താപനില രണ്ട് മുതല്‍ മൂന്ന് ഡിഗ്രിവരെ ഉയരുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, പാലക്കാട്, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്നും 2 മുതല്‍ 3 ഡിഗ്രി വരെ ഉയരുവാന്‍ സാധ്യതയുണ്ടെന്നാണ് മൂന്നറിയിപ്പ്. ഇത് സൂര്യാഘാതത്തിനും സൂര്യതാപത്തിനും ഇടയാക്കുമെന്ന്് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നു.

സംസ്ഥാനത്ത്  ഇന്നലെ മാത്രം 26 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സതേടിയിരുന്നു. സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് തുടരുന്നത് പാലക്കാട് ജില്ലയിലാണ്. നാല്‍പത് ഡിഗ്രിക്ക് മുകളിലാണ് ജില്ലയിലെ താപനില.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്