കേരളം

ശബരിമല വിടാതെ ബിജെപി; പ്രധാനമന്ത്രിയെ എത്തിക്കാന്‍ നീക്കം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ ശബരിമലയില്‍ എത്തിക്കാന്‍ ബിജെപി നീക്കം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍.  രണ്ടാംഘട്ട പ്രചാരണത്തിനായി കേരളത്തിലെത്തുമ്പോള്‍ നരേന്ദ്രമോദിയെ ശബരിമലയിലേക്ക് കൊണ്ടുവരാനാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ ആലോചന. ഇക്കാര്യം സംസ്ഥാന നേതൃത്വത്തിലെ ഒരുവിഭാഗം കേന്ദ്രനേതൃത്വവുമായി ചര്‍ച്ച ചെയ്‌തെന്നാണ് സൂചന. 
 
ഏപ്രില്‍ 12നാണ് മോദി ആദ്യഘട്ട പ്രചാരണത്തിനായി കേരളത്തിലേക്ക് വരുന്നത്. തുടര്‍ന്ന് ഏപ്രില്‍ 18നും അദ്ദേഹം കേരളത്തിലെത്തും. മോദി ശബരിമല സന്ദര്‍ശനം നടത്തുന്നത് ഗുണകരമാകും എന്ന വിലയിരുത്തലിലാണ് സംസ്ഥാന നേതൃത്വം.പ്രധാനമന്ത്രിക്ക് വരാന്‍ ബുദ്ധിമുട്ടാണെങ്കില്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷായെ ശബരിമലയിലെത്തിക്കാനും ബിജെപി ആലോചിക്കുന്നുണ്ട്. നേരത്തെ ശബരിമല പ്രക്ഷോഭ സമയത്ത് അമിത് ഷാ ശബരിമലിയിലെത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും സന്ദര്‍ശനം മാറ്റിവയ്ക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി ശബരിമല സുപ്രീംകോടതി വിധി ദുരപയോഗം ചെയ്യരുത് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ബിജെപി രംഗത്തെത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല