കേരളം

ഇന്നുമുതൽ സംസ്ഥാനത്ത് വേനൽമഴ സജീവമാകും; മണിക്കൂറിൽ 40 കിലോമീറ്റർ വേ​ഗത്തിൽ കാറ്റുവീശാമെന്ന് പ്രവചനം 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കടുത്ത ചൂടിൽ നിന്ന് ആശ്വാസം പകർന്ന് ഏപ്രില്‍ രണ്ടാം വാരം മുതല്‍ കേരളത്തില്‍ വേനല്‍മഴ സജീവമാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ പ്രവചനം. ഇന്നു മുതല്‍ എല്ലാ ജില്ലകളിലും സാമാന്യം ഭേദപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്ന് കേരള വെതർ ഡോട്ട് ഇൻ ( keralaweather.in) റിപ്പോർട്ട് ചെയ്തു. കാസര്‍കോട്, കോഴിക്കോട് തുടങ്ങിയ തീരദേശ ജില്ലകളിലാണ് മഴ അല്‍പം കുറയുക. മറ്റിടങ്ങളില്‍ ഇടക്കിടക്ക് വൈകിട്ട് ഇടിയോടുകൂടിയ വേനല്‍മഴ പ്രതീക്ഷിക്കാമെന്നാണ് പ്രവചനം. മഴക്കൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വേഗത്തിലുള്ള കാറ്റും പ്രതീക്ഷിക്കാം.

വടക്കന്‍ കര്‍ണാടക മുതല്‍  കന്യാകുമാരി വരെ സമുദ്ര നിരപ്പില്‍ നിന്ന് 0.9 കി.മി ഉയരത്തിലായി ന്യൂനമര്‍ദപാത്തി രൂപപ്പെട്ടിട്ടുണ്ട്.കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലൂടെ കേരളത്തോട് ചേര്‍ന്നാണ് ഇത് കടന്നു പോകുന്നത്. ഇത് കേരളത്തില്‍ മഴക്ക് സാഹചര്യം ഒരുക്കും. കാറ്റിൻെറ ഗതിയും കേരളത്തില്‍ മഴക്ക് അനുകൂലമാണ്.

ഇന്ന് വൈകിട്ടും രാത്രിയിലുമായി മിക്ക ജില്ലകളിലും വൈകിട്ട് ഇടിയോടുകൂടിയ മഴക്ക് സാധ്യതയുണ്ടെന്നും പ്രവചിക്കുന്നു. കോഴിക്കോട്, വയനാട്, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തിയായ മഴ പ്രതീക്ഷിക്കുന്നു. കര്‍ണാടകയുടെ പടിഞ്ഞാറ്-തെക്ക്-പടിഞ്ഞാറ് മേഖല, തമിഴ്‌നാടിൻെറ പശ്ചിമഘട്ട മേഖലയായ നീലഗിരി ജില്ല, ദക്ഷിണ കര്‍ണാടകയിലെ ഹാസന്‍, കൊടക്,  ദക്ഷിണ കേരളത്തിലെ പാല, തൊടുപുഴ, കോട്ടയം, പത്തനംതിട്ട എന്നിവിടങ്ങളിലും ഇന്ന് വൈകിട്ട് ശക്തമായ മഴയും ഇടിയും പ്രതീക്ഷിക്കുന്നതായി പ്രവചനത്തിൽ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചു, പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

ജമ്മുകശ്‌മീരിൽ രണ്ടിടത്ത് ഭീകരാക്രമണം; വെടിവെപ്പിൽ ബിജെപി മുൻ സർപഞ്ച് കൊല്ലപ്പെട്ടു, വിനോദ സഞ്ചാരികൾക്ക് ​ഗുരുതരപരിക്ക്

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിന് തീ പിടിച്ചു; ബം​ഗളൂരുവിൽ തിരിച്ചിറക്കി, യാത്രക്കാർ സുരക്ഷിതർ

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്, പൊട്ടലില്ലാത്ത കൈയില്‍ കമ്പിയിട്ടു